CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മരിച്ചയാളെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ല; കലാഭവന്‍ മണിക്കെതിരെ ആരോപണങ്ങളുമായി ശാന്തിവിള ദിനേശ്

നടന്‍ കലാഭവന്‍ മണിയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്ത്. മണി അഹങ്കാരിയാണെന്നും സമ്പന്നനായപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്‌തെന്നും ദിനേശ് ആരോപിക്കുന്നു. പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് കലാഭവന്‍ മണിയെ കടന്നാക്രമിച്ചത്.

മാക്ടയുടെ ജനറല്‍ ബോഡിയില്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ സംസാരിച്ച തോടെയാണ് കലാഭവന്‍ മണി തനിക്കെതിരായതെന്ന് ദിനേശ് പറയുന്നു.

മാക്ടയിലെ അന്നത്തെ തന്റെ അഭിപ്രായ പ്രകടനം ഹൈദരാബാദിലായിരുന്ന മണിക്ക് സംവിധായകന്‍ ഷാജി കൈലാസ് ഫോണിലൂടെ കേള്‍പ്പിച്ചു കൊടുത്തുവെന്നും ദിനേശ് ആരോപിക്കുന്നു. സിബി മലയില്‍ താങ്കളുടെ സഹോദരി ഭര്‍ത്താവല്ല. അതുകൊണ്ടല്ല താങ്കള്‍ക്ക് സിബി മലയില്‍ സിനിമ തന്നതെന്നും പറഞ്ഞു. ഈ അസ്വാരസ്യങ്ങള്‍ വളര്‍ന്നതോടെ താന്‍ കലാഭവന്‍ മണിയെ തന്റെ സിനിമയില്‍ നിന്ന് ഒഴിവാക്കി. സ്‌റ്റേജില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച്‌ സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തത് പലതും പുറത്ത് പറയാന്‍ കഴിയില്ല. ഫോറസ്റ്റ് ഓഫീസര്‍മാരെ തല്ലിയത് അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ്. അന്ന് ജാതിയുടെ പേരു പറഞ്ഞ് ഡി.ജി.പി സെന്‍കുമാര്‍ മണിയെ ന്യായീകരി ക്കുകയായിരുന്നു. സത്യത്തില്‍ സെന്‍കുമാറിനോട് പുച്ഛമാണ് തോന്നിയത്- ദിനേശ് പറയുന്നു

മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണി സിനിമാലോകത്ത് നിന്നും വിടപറഞ്ഞിട്ട് രണ്ടു വര്‍ഷമായിരിക്കുകയാണ്. എന്നിരുന്നാലും മലയാളികളുടെ മനസ്സില്‍ മികച്ച കഥാപാത്രങ്ങളിലൂടെ ഇന്നും ആ നടന്‍ ജീവിക്കുന്നു. മരണത്തില്‍ ദുരൂഹതയുന്ടെന്ന ആരോപണം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. ഈ അവസരത്തിലാണ് മണിക്കെതിരെ വിമര്‍ശനവുമായി ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുന്നത്. ഇത് കേസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ബന്ധുക്കള്‍.

shortlink

Related Articles

Post Your Comments


Back to top button