ഏതൊരു നടനും അവാര്‍ഡുകളോട് ഒരു മോഹമുണ്ടാകും അത് ദേശീയ അവാര്‍ഡ് ആയാലും സംസ്ഥാന അവാര്‍ഡായാലും, ഒരു തവണ ഇന്നസെന്റിന്റെ അഭിനയത്തെയും ദേശീയ അവാര്‍ഡില്‍ പരിഗണിച്ചിരുന്നു, ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്നസെന്റിനെ ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ ശ്രദ്ധേയനാക്കിയത്, അതേ വര്‍ഷം മറ്റൊരു ചിത്രവുമായി മമ്മൂട്ടിയും രംഗത്ത് ഉണ്ടായിരുന്നു, ബോളിവുഡില്‍ നിന്ന് അമിതാബ് ബച്ചനായിരുന്നു ഇവര്‍ക്ക് തടസമായി നിന്നത്.
ആ സമയം ഇന്നസെന്റിന്റെ മനസ്സില്‍ ഒരേയൊരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ എനിക്ക് അവാര്‍ഡ് കിട്ടിയില്ലേല്‍ മമ്മൂട്ടിക്കും ലഭിക്കരുതെ എന്നായിരുന്നു, അങ്ങനെ എനിക്ക് ലഭിക്കാത്തത് മമ്മൂട്ടിക്കും കിട്ടണ്ട എന്നായിരുന്നു താരത്തിന്റെ മനസ്സില്‍. ഒരു മലയാളിക്ക് മറ്റൊരു മലയാളിയോട് ഒരു പ്രത്യേക ഇഷ്ടമുള്ളത് കൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും ഇന്നസെന്റ് ചിരിയോടെ പറയുന്നു. ഇന്നസെന്റിന്റെ പ്രാര്‍ത്ഥന പോലെ അമിതാബ് ബച്ചനായിരുന്നു ആ വര്‍ഷത്തെ മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ടത്.
Post Your Comments