ഒരു നായകനെന്ന നിലയില്‍ ഏറെ മികവു പുലര്‍ത്താമായിരുന്ന താരമായിരുന്നു നടന് ദേവന് മുഖ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ആകാരം കൊണ്ടും സൂപ്പര്‍ താര നിരയിലേക്ക് ഉയര്‍ന്നു വരാനുള്ള സാധ്യത ഏറെയുണ്ടായിരുന്നു അദ്ദേഹത്തിന്, പക്ഷെ വില്ലന്‍ വേഷങ്ങളിലേക്ക് ഒതുങ്ങി പോകുകയാണ് ചെയ്തത്.
തന്റെ മുഖസൗന്ദര്യം ഒരു ശാപമായി തോന്നിയെന്നാണ് നടന് ദേവന് പറയുന്നത്. തനിക്ക് സൗന്ദര്യമുള്ളതിനാല്‍ പല നായകന്മാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും താരം പറയുന്നു.
വില്ലനായിരുന്നെങ്കിലും അന്നത്തെ കാലത്ത് സ്ത്രീകള്‍ ഒരുപാട് ആരാധിച്ചിരുന്ന നടന് കൂടിയാണ് ദേവന്, ദേവനോടുള്ള ആരാധന മൂത്ത് ദേവന്റെ രക്തത്തില്‍ ഒരു കുഞ്ഞു വേണമെന്ന ആവശ്യവുമായി ഒരു യുവതി എത്തിയത് ദേവനെ ശരിക്കും അത്ഭുതപ്പെടുത്തി, അതൊരിക്കലും സാധ്യമാകാത്ത കാര്യമാണെന്ന് പറഞ്ഞു ദേവന് അവരെ മടക്കി അയക്കുകയായിരുന്നു.
Post Your Comments