ബോളിവുഡ് താരം സണ്ണി ലിയോൺ എപ്പോഴും ആരാധക ശ്രദ്ധ ഏറ്റുവാങ്ങുന്ന താരമാണ്. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് സിനിമാ താരങ്ങൾ പ്രതികരിക്കുന്നത് സാധാരണ സംഭവമാണ്. അടുത്തിടെ ഇന്ത്യയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായികൊണ്ടിരിക്കെ പ്രതികരണവുമായി സണ്ണി ലിയോണും രംഗത്തെത്തി.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ എല്ലാ പിശാചുകളില്‍നിന്നും സംരക്ഷിക്കുമെന്ന് മകള്‍ക്ക് ഉറപ്പുനല്‍കുകയാണ് സണ്ണിലിയോണ്‍. കത്വ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമായിരിക്കെയാണ് മകളെ വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞു പിടിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടുള്ള സണ്ണി ലിയോണിന്റെ പ്രതികരണം. നമ്മുടെ മക്കളെ സുരക്ഷിതരാക്കാന്‍ നമ്മിലേയ്ക്ക് കൂടുതല്‍ ചേര്ത്തുനിര്ത്തണമെന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ സണ്ണി പറയുന്നത്
ലോകത്തില്‍ പിശാചു കയറിയ എല്ലാവരില്‍ നിന്നും എല്ലാത്തില്‍നിന്നും നിന്നെ സംരക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുകയാണ്. നിന്റെ സുരക്ഷയ്ക്കായി എന്റെ ജീവന് വരെ നല്‍കും. പിശാചിന്റെ മനസ്സുള്ള ആളുകളില്‍നിന്ന് കുട്ടികള്‍ക്ക് സുരക്ഷിതത്വം തോന്നണം. നമ്മുടെ മക്കളെ സുരക്ഷിതരാക്കാന്‍ നമ്മിലേയ്ക്ക് കൂടുതല്‍ ചേര്ത്തുനിര്ത്തണമെന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ സണ്ണി പറയുന്നത്.
കത്വ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം കത്തുന്നതിനിടെയാണ് സണ്ണി ലിയോണിന്റെ പ്രതികരണം. സംഭവത്തെ അപലപിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ ഹാഷ്ടാഗുകളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധത്തിന്റെ ഭാഗമാകുകയാണ്.
I promise with every ounce of my heart,soul&body 2protect u from everything&everyone who is evil in this world.Even if that means giving my life for ur safety.children should feel safe against evil hurtful people.Let’s hold our children a little closer to us!Protect at all costs! pic.twitter.com/d9xijmD6kF
— Sunny Leone (@SunnyLeone) April 14, 2018
Post Your Comments