സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നവരാണ് താരങ്ങളില്‍ അധികവും. എന്നാല്‍ സെലിബ്രിറ്റികള്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടുന്ന ഇടം കൂടിയാണ് സൈബര്‍ ലോകം. പ്രധാനമായും നടിമാര്‍ ആണ് കൂടുതലും വിമര്‍ശനത്തിനു ഇരകളാകുന്നത്. താരങ്ങള്‍ തങ്ങളുടെ വിവിധ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. ഇതാണ് കൂടുതലും വിമര്‍ശനത്തിനു ഇടയാക്കുന്നത്. അങ്ങനെ സൈബര്‍ ആങ്ങളമാരുടെ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ് ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രിയങ്കരിയായ നടി ദിവ്യങ്ക തൃപ്തി.
ഭര്‍ത്താവ് വിവേക് ദഹിയയുമൊത്ത് നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ദിവ്യാങ്കയ്ക്കെതിരെ സദാചാര വാദികള്‍ രംഗത്തെത്തിയത്. എപ്പോഴും മോശമായി വസ്ത്രം ധരിക്കുന്നുവെന്നും മാറിടം ഇറുകി പിടിച്ച തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നുവെന്നും ഇത് വളരെ മോശമാണെന്നുമായിരുന്നു ഇവരുടെ ഉപദേശം. തനിക്കെതിരെയുള്ള ആക്ഷേപങ്ങള്‍ക്ക് മൗനമായിരിക്കാന്‍ ദിവ്യങ്ക തയ്യാറായില്ല മറിച്ച് മാറിടത്തെചൊല്ലി അപമാനിച്ചവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് നടി നല്‍കിയിരിക്കുന്നത്. ‘എന്റെ മാറിടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു സ്ത്രീയും അതിന്റെ പേരില്‍ ലജ്ജിക്കേണ്ട കാര്യമില്ല. ചൂടില്‍ നിന്നും തണുപ്പില്‍ നിന്ന് രക്ഷ നേടാനാണ് ആളുകള്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.അല്ലാതെ കാമഭ്രാന്തന്മാരുടെ കണ്ണില്‍ നിന്ന് മറയ്ക്കാനല്ല’,ദിവ്യങ്ക കുറിച്ചു.
കൂടാതെ വിമര്‍ശകര്‍ക്ക് ഒരു ഉപദേശം കൂടി ദിവ്യങ്ക നല്‍കുന്നുണ്ട്. ”പോയി അജന്ത എല്ലോറ സന്ദര്‍ശിക്കൂ. അവിടെ ഇന്ത്യന്‍ ദേവതാദേവന്മാരെ അവരുടെ സുന്ദരമായ പ്രകൃതി രൂപങ്ങളില്‍ കാണാന്‍ സാധിക്കും. ഓരോ സ്ത്രീയും ദേവതയാണ്. ദേവതമാരെ ഒരിക്കലും അവരുടെ തുണിത്തരങ്ങളുടെ ദൗര്‍ലഭ്യമോ ആധിക്യമോ വച്ചല്ല നിര്‍വചിക്കേണ്ടത്. സ്ത്രീയുടെ കര്‍മ്മവും ശക്തിയും നോക്കി അവളെ വിലയിരൂത്തു. അല്ലാതെ അവളുടെ തുണിയുടെ നീളം നോക്കിയല്ല”.
Post Your Comments