AwardsBollywoodCinemaGeneralKollywoodLatest NewsMollywoodNationalNEWSTollywoodWOODs

ജയരാജ്, യേശുദാസ്, ഫഹദ്, പാര്‍വതി; അഭിമാന തിളക്കത്തില്‍ മലയാള സിനിമ

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ കൊയ്ത് മലയാള സിനിമ. മികച്ച സംവിധായകനായ് ജയരാജ്, തിരക്കഥാകൃത്തായി സജീവ് പാ‍ഴൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണു പുരസ്കാര നിര്‍ണയം നടത്തിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിൽ മികച്ച സഹനടനുള്ള പുരസ്കാരം നേടി. ഭയാനകം എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകൻ. ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.

ഭയാനകത്തിനായി ക്യാമറ ചലിപ്പിച്ച നിഖിൽ എസ്.പ്രവീണാണ് മികച്ച ഛായാഗ്രാഹകൻ. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ഭയാനകത്തിനാണ്. ആളൊരുക്കം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി. ഇറാഖില്‍ കുടുങ്ങിപ്പോയ നഴ്സുമാരെ രക്ഷപ്പെടുത്തുന്നതു പ്രമേയമായെത്തിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാർവതിക്കും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച പ്രൊഡക്‌ഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരവും ടേക്ക് ഓഫിലൂടെ സന്തോഷ് രാമൻ നേടി. കഥേതര വിഭാഗത്തിൽ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസ് ആണ് പുരസ്കാരം നേടിയത്. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് സ്ലേവ് ജനസിസ്

അവാര്‍ഡുകള്‍

∙ സംവിധായകന്‍- ജയരാജ് (ഭയാനകം)
∙ നടി- ശ്രീദേവി (ചിത്രം-മോം)
∙ നടന്‍ – റിഥി സെന്‍‌ (നഗര്‍ കീര്‍ത്തന്‍)
∙ ചിത്രം: വില്ലേജ് റോക്ക് സ്റ്റാര്‍ (അസം)
∙ ജനപ്രിയ ചിത്രം- ബാഹുബലി 2

∙ സഹനടന്‍ – ഫഫദ് ഫാസില്‍
∙ സഹനടി- ദിവ്യ ദത്ത (ഇരാദാ- ഹിന്ദി)
∙ ഗായകന്‍ – കെ.ജെ. യേശുദാസ് (ഗാനം- പോയ് മറഞ്ഞ കാലം (ഭയാനകം)
∙ ഗായിക – ശാഷാ തിരുപ്പതി (കാട്രു വെളിയിടൈ)
∙ തിരക്കഥ (ഒറിജിനല്‍)- തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂര്‍)
∙ തിരക്കഥ (അവലംബിതം)- ചിത്രം: ഭയാനകം (ജയരാജ്)
∙ ഛായാഗ്രഹണം – നിഖില്‍ എസ്.പ്രവീണ്‍ (ഭയാനകം)
∙ സംഗീതം – എ.ആര്‍.റഹ്മാന്‍ (കാട്രു വെളിയിടൈ)
∙ പശ്ചാത്തല സംഗീതം- എ.ആര്‍. റഹ്മാന്‍ (മോം)
∙ സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
∙ പ്രൊഡക്‌ഷന്‍ ഡിസൈന്‍- സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)

∙ ദേശീയോദ്ഗ്രഥന ചിത്രം: ധപ്പ
∙ മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ്- രാം രജത് (നഗര്‍ കീര്‍ത്തന്‍)
∙ കോസ്റ്റ്യൂം- ഗോവിന്ദ മണ്ഡല്‍
∙ എഡിറ്റിങ്- റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)
∙ സ്പെഷല്‍ എഫക്‌ട്സ് – ബാഹുബലി 2
∙ ആക്‌ഷന്‍ ഡയറക്‌ഷന്‍- ബാഹുബലി 2

വിവിധ ഭാഷകളിലെ മികച്ച ചിത്രം

∙ ഹിന്ദി – ന്യൂട്ടന്‍
∙ തമിഴ് – ടു ലെറ്റ്
∙ ഒറിയ – ഹലോ ആര്‍സി
∙ ബംഗാളി – മയൂരക്ഷി
∙ ജസാറി – സിന്‍ജാര്‍
∙ തുളു – പഡായി
∙ ലഡാക്കി – വോക്കിങ് വിത് ദി വിന്‍ഡ്
∙ കന്നഡ- ഹെബ്ബട്ടു രാമക്ക
∙ തെലുങ്ക് – ഗാസി

∙ മികച്ച ഷോര്‍ട് ഫിലിം (ഫിക്‌ഷന്‍) – മയ്യത്ത് (മറാത്തി ചിത്രം)
∙ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ – ഐ ആം ബോണി, വേല്‍ ഡണ്‍

∙ പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓള്‍ഡ് മാന്‍ വിത് ഇനോര്‍മസ് വിങ്സ്
∙ എജ്യുക്കേഷനല്‍ ചിത്രം – ദി ഗേള്‍സ് വി വേര്‍ ആന്‍ഡ് ദി വിമന്‍ വി വേര്‍
∙ നോണ്‍ ഫീച്ചര്‍ ചിത്രം – വാട്ടര്‍ ബേബി

പ്രത്യേക പരാമര്‍ശം

∙ പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
∙ മോര്‍ഖ്യ (മറാത്തി ചിത്രം)
∙ ഹലോ ആര്‍സി (ഒഡീഷ ചിത്രം)

shortlink

Related Articles

Post Your Comments


Back to top button