അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കുകയാണ്. പ്രമുഖ സംവിധായകന് ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. രാവിലെ 11.30-നാണ് പുരസ്കാരപ്രഖ്യാപനം. 2017-ല്‍ മികച്ച ചിത്രങ്ങള്‍ പുറത്തുവന്ന മലയാളം പ്രതീക്ഷകളോടെയാണ് പ്രഖ്യാപനം ഉറ്റുനോക്കുന്നത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും ടേക് ഓഫ്, ഭയാനകം, എസ്.ദുര്‍ഗ, ആളൊരുക്കം, ഒറ്റമുറിവെളിച്ചം, അങ്കമാലി ഡയറീസ്, പെയിന്റിങ് ലൈഫ് തുടങ്ങിയ ചിത്രങ്ങള്‍ മത്സരത്തിനുണ്ട്. ഫഹദ് ഫാസില്‍, ഇന്ദ്രന്‍സ്, പാര്‍വതി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ മികച്ച പ്രകടനം നടത്തിയ ചിത്രങ്ങളാണിവ. കടുത്ത മത്സരമുയര്‍ത്തി ഹിന്ദി ചിത്രങ്ങള്‍ ഉണ്ട്. അന്തരിച്ച ശ്രീദേവി അവസാനമഭിനയിച്ച മാം, ആമിര്‍ഖാന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, ന്യൂട്ടന്, ഹിന്ദി മീഡിയം, അമിതാഭ് ബച്ചന്റെ സര്‍ക്കാര്‍ 3, വിവാദ ചിത്രം ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ, മധുര് ഭണ്ഡാര്‍കറുടെ ഇന്ദു സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ അവസാനഘട്ട രംഗത്ത് നില്‍ക്കുന്നുണ്ട്. ജനപ്രിയചിത്രത്തിനുള്ള പുരസ്കാരത്തിന് ബാഹുബലി 2 കണ്ക്ലൂഷന്, സര്‍ക്കാര്‍ 3 എന്നീ ചിത്രങ്ങള്‍ തമ്മിലാണ് മത്സരം.
Post Your Comments