മലയാള സിനിമയില്‍ അറുപതുകളില്‍ വന്ന നായക നടനാണ് മധു. ഇന്നത്തെ ന്യൂജെന്‍ സിനിമകളിലും തിളങ്ങി നില്ക്കുന്ന താരം തിയേറ്ററില്‍ പുതിയ ചിത്രങ്ങള്‍ കാണാറില്ലെന്നു വ്യക്തമാക്കുകയാണ്. സമയമില്ലാത്തത് കൊണ്ടോ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടോ ഒന്നുമല്ല മലയാളത്തിന്റെ സ്വന്തം പരീക്കുട്ടി ഇങ്ങനെ പറയുന്നത്. തിരുവനന്തപുരത്തെ തിയേറ്ററില്‍ സിനിമ കാണാന്‍ പോയാല്‍ അവര്‍ തന്റെ കയ്യില്‍ നിന്ന് കാശ് വാങ്ങറില്ല,അതുകൊണ്ട് പുതിയ സിനിമകള്‍ കാണാന്‍ പോകാറില്ലെന്നാണ് മധുവിന്റെ വിശദീകരണം.
എപ്പോഴും പോയി സിനിമകള്‍ ഓസിനു കാണുന്നതെങ്ങനയാണെന്നും അതുകൊണ്ട് തിയേറ്ററില്‍ പോയി സിനിമകള്‍ കാണാറില്ലെന്നും മധു തമാശയോടെ പങ്കുവെയ്ക്കുന്നു. ഏഷ്യാനെറ്റിലെ ‘ബഡായ് ബംഗ്ലാവ്’ എന്ന പ്രോഗ്രാമില്‍ അതിഥിയായി എത്തിയപ്പോഴാണ് മധു വിശേഷങ്ങള്‍ പങ്കുവെച്ചത്.
താന്‍ സിനിമയില്‍ ഹീറോയാകനല്ല വന്നതെന്നും നല്ലൊരു നടനാകാന്‍ വന്നതാണെന്നും മധു പറയുന്നു. സിനിമകളുടെ തുടക്കത്തില്‍ പ്രായമായ കഥാപാത്രങ്ങള്‍ ചെയ്തിരുന്നത് ഒരു ഹീറോ എന്ന നിലയില്‍ ഇമേജിനെ ബാധിച്ചിട്ടില്ലേ?എന്ന മുകേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം
Post Your Comments