കഴിഞ്ഞ ദിവസം ശ്രീദേവിയുടെ മകള്‍ ജാന്‍വി തന്റെ സഹോദരന് അര്ജുന് കപൂറിനെ കാണാന്‍ എത്തിയിരുന്നു. സഹോദരനെ കാണാന്‍ വന്നപ്പോള്‍ ജാന്‍വിയുടെ വേഷം സെക്സിയാണെന്ന രീതിയില്‍ ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അര്‍ജുനെ ചൊടിപ്പിച്ചിരിക്കുകയാണ്.
മറ്റുള്ളരുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ഇത്രയും തരംതാണ പരിപാടി ചെയ്യരുതെന്നും, വളരെ നാണം കെട്ട സംഭവം ആയിപ്പോയെന്നും അര്ജുന് രോഷത്തോടെ കുറിച്ചു. ശ്രീദേവിയുടെ മരണ ശേഷം തന്റെ സഹോദരിമാരുമായി ഏറെ സ്നേഹത്തിലാണ് അര്ജുന്. സ്വന്തം സഹോദരയിയെ പരിചരിക്കുന്ന പോലെ അമ്മയുടെ മരണത്തില്‍ നിന്ന് ജാന്‍വിയെയും അനിയത്തി ഖുഷിയെയും ആശ്വസിപ്പിച്ച് നിര്‍ത്തിയത് അര്ജുന് ആയിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് അര്ജുന്.
Post Your Comments