പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം ടോമിച്ചന് മുളകുപാടം നിര്‍മ്മിച്ച ചിത്രമാണ് രാമലീല. നടന് ദിലീപ് രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. എന്നാല്‍ രാമലീല റിലീസ് ചെയ്യിക്കാന്‍ കുറേ ബുദ്ധിമുട്ടിയെന്നും ദിലീപിന്റെ സിനിമയായതിനാല്‍ അത് എടുക്കാന്‍ തിയറ്റുകാര്‍ മടികാണിച്ചിരുന്നെന്നും ടോമിച്ചന് വ്യക്തമാക്കി. രാമലീലയുടെ വിജയാഘോഷ ചടങ്ങിലാണ് ടോമിച്ചന് ഇത് വെളിപ്പെടുത്തിയത്.
‘ജൂലൈ മാസത്തില്‍ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു രാമലീല. എന്നാല്‍ ഈ സിനിമ ഒരു തിയറ്ററുകാരും കളിക്കില്ല എന്നുതീരുമാനിച്ചു. നമ്മളെ കാണുമ്പോള്‍ ആര്‍ക്കും ഒരു പ്രശ്നവുമില്ല. തിയറ്ററില്‍ പടം ഓടിക്കാം എന്നു പറയും. പിന്നെ പറയും ഞങ്ങള്‍ക്ക് ഡേറ്റ് ഇല്ല എന്ന്’ അദ്ദേഹം പറഞ്ഞു. സിനിമ നല്ലതാണെങ്കില്‍ ജനങ്ങള്‍ സിനിമ കാണുമെന്നും സിനിമകളെ നല്ലതാക്കുന്ന ജനങ്ങളോടാണ് നന്ദി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഫലം കൈപ്പറ്റാതെയാണ് മോഹന്‍ലാല്‍ ആ ചിത്രത്തില്‍ അഭിനയിച്ചത്; ടോമിച്ചൻ മുളകുപാടം
Post Your Comments