പുലിമുരുകന് എന്ന ചിത്രത്തില്‍ പ്രതിഫലം കൈപ്പറ്റാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചതെന്ന് നിര്‍മ്മാതാവ് ടോമിച്ചൻ മുളകുപാടം. സിനിമ ചിത്രീകരിക്കുമ്പോള്‍ സാമ്പത്തികമായി ഏറ്റവും സപ്പോര്‍ട്ട് ചെയ്തത് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലുമാണെന്ന് ടോമിച്ചന് പറയുന്നു. ചിത്രം റിലീസായി 25 ദിവസം കഴിഞ്ഞതിന് ശേഷമാണ് സിനിമയുടെ പ്രതിഫലം മോഹന്‍ലാലിന് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലിമുരുകന് എടുക്കുമ്പോള്‍ പല ബുദ്ധിമുട്ടുകളു മുണ്ടായെന്നും ചിത്രം പുറത്തിറങ്ങില്ലെന്നുവരെ പലരും പറഞ്ഞെന്നും ടോമിച്ചന് രാമലീലയുടെ വിജയാഘോഷ ചടങ്ങില്‍ പറഞ്ഞു.
‘പുലിമുരുകന് സിനിമ എടുത്ത സമയത്ത് ഷൂട്ടിങ് നൂറ് ദിവസം വരെ പിന്നിട്ടു. സിനിമാ മേഖലയില്‍ ഇതുതന്നെ സംസാരം. ‘ഇവനെന്തോ സുഖമില്ലാത്തവനാണ്. കാശ് പോയിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമ ഇറങ്ങത്തില്ല’. പല ബുദ്ധിമുട്ടുകളും ഈ സിനിമയില്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. 2007 ല്‍ ഞാന്‍ ഫ്ലാഷ് തുടങ്ങുമ്ബോള്‍ മുതല്‍ ആന്റണിയുമായി പരിചയമുണ്ട്. ഇന്നും ഒരു കുടുംബാംഗമായി പോകുന്നു. ആന്റണി ഷൂട്ടിങ്ങിന് എല്ലാ ദിവസവും രാവിലെ ചേട്ടാ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിക്കും. ഞങ്ങള്‍ ഉദ്ദേശിച്ച ബജറ്റിനേക്കാള്‍ മൂന്നിരട്ടി പോയ പടമാണ്.’
‘സാമ്പത്തികമായി ഏറ്റവും സപ്പോര്‍ട്ട് ചെയ്ത ആളാണ് ആന്റണിയും ലാല്‍സാറും. ആ സിനിമയുടെ പ്രതിഫലം ലാല്‍ സാറിന് കൊടുക്കുന്നത് പുലിമുരുകന് റിലീസായി 25 ദിവസം കഴിഞ്ഞതിന് ശേഷമാണ്. ആരും വിശ്വസിക്കില്ല. ലാല്‍ സാര്‍ 200 ദിവസം അഭിനയിക്കുകയും ചെയ്തു, സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. മലയാളം ഇന്‍ഡസ്ട്രി തന്നെ ഓര്‍ക്കേണ്ട ഒരുകാര്യമാണിത്.’ ടോമിച്ചന് പറഞ്ഞു
താര യുദ്ധത്തിനു വീണ്ടും കളമൊരുങ്ങുന്നു; ദിലീപും മഞ്ജു വാര്യരും നേര്‍ക്ക് നേര്
Post Your Comments