മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും മഞ്ജു വാര്യരും നേര്‍ക്ക് നേര്‍ പോരാട്ടത്തിനു വീണ്ടും ഒരുങ്ങുന്നു. റിലീസിങ് കോടതി തടഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മഞ്ജു വാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’ വിഷു റിലീസായി തിയറ്ററില്‍ എത്തും. മുന്‍നിശ്ചയിച്ച പ്രകാരം 14ന് തന്നെ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നതോടെ വിഷുക്കാലത്ത് ദിലീപും മഞ്ജു വാര്യരും നേര്‍ക്ക് നേര്‍ വീണ്ടും എത്തുകയാണ്.
സാജിദ് യാഹിയ സംവിധാനം ചെയ്ത ‘മോഹന്‍ലാലി’ന്റെ കഥ തന്റെ ‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ്’ എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണെന്ന് കാണിച്ചാണ് കലവൂര്‍ രവികുമാര്‍ കോടതിയെ സമീപിച്ചത്. കേസില്‍ തൃശൂര്‍ അതിവേഗ കോടതി ഇരുഭാഗങ്ങളുടെയും വാദം കേള്‍ക്കുകയും തിരക്കഥ വായിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്, അന്തിമവിധി വരുംവരെ ചിത്രത്തിന്റെ റിലീസ് കോടതി തടയുകയായിരുന്നു. റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഇന്നലെയാണ് കോടതി ചിത്രത്തിന്റെ പ്രദര്‍ശനം സ്റ്റേ ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ കഥ സംബന്ധിച്ച് ഉണ്ടായ പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് കലവൂര്‍ രവി കുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. അഞ്ച് ലക്ഷം രൂപ സിനിമയുടെ കഥയ്ക്ക് പ്രതിഫലമായി മോഹന്‍ലാലിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുമെന്ന് കലവൂര്‍ രവികുമാര്‍ പറഞ്ഞു.
വിഷു റിലീസില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തിന്‍റെ പാട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. ഇത്തവണ മഞ്ജു വാര്യര്‍ ചിത്രത്തിനൊപ്പം മത്സരിക്കാന്‍ ദിലീപ് ചിത്രവുമുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര സംഭവമാണ് ദിലീപിന്റെ പുതിയ റിലീസ്. ഇത്തവണ ഈ താര യുദ്ധത്തില്‍ വിജയം നേടുക ആരെന്ന ആകാംഷയിലാണ് ആരാധകര്‍. കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ മലയാള സിനിമയിൽ ദിലീപും- മഞ്ജു വാര്യരും താര യുദ്ധവുമായി തിയറ്ററുകളില്‍ എത്തിയിരുന്നു. സംവിധായകൻ അരുൺ ഗോപിയുടെ ചിത്രമായ രാമലീലയും ഫാൻറം പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാതയുമാണ് അന്ന് നേർക്ക് നേരെ ഏറ്റുമുട്ടിയത്. ഇരു ചിത്രങ്ങളും രണ്ടു വ്യത്യസ്ത കാഥാപ്രമേയത്തിൽ ഒരുങ്ങിയതായിരുന്നു. രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുകയും ചെയ്തു. 2018 ൽ സെപ്റ്റംബർ 28 ന് നടന്നത് വീണ്ടും വിഷു ദിനത്തിൽ വീണ്ടും ആവർത്തിക്കുകയാണ്.
വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി ദിലീപ്
Post Your Comments