GeneralNEWS

ശാന്തിവിള ദിനേശിന്‍റെ ആരോപണത്തിനെതിരെ കലാഭവന്‍ മണിയുടെ സഹോദരന്‍

അന്തരിച്ച നടന്‍ കലാഭവന്‍ മണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ പരാതി നല്‍കുമെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. കേരളം ഒരുപാട് സ്നേഹിക്കുന്ന ഒരു കാലകാരനെക്കുറിച്ച് ഇത്രയും മോശമായി സംസാരിക്കാന്‍ ഇയാള്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്നു രാമകൃഷ്ണന്‍ ചോദിക്കുന്നു.

ഇതേ തുടര്‍ന്ന് സാംസ്കാരിക വകുപ്പിനു ഇമെയിലിലൂടെ പരാതി നല്‍കിയിട്ടുണ്ടെന്നും ആര്‍.എല്‍,വി അറിയിച്ചു. അമ്മയിലും പരാതി നല്‍കി. മമ്മൂട്ടിയ്ക്ക് വാട്‌സ്‌ആപ്പിലൂടെയാണ് പരാതി കൈമാറിയതെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button