മോളിവുഡില്‍ പുതിയ ചരിത്രമെഴുക എന്നതാണ് മോഹന്‍ലാലിന്റെ ഉദ്ദേശം. മലയാളത്തിലെ ഏറ്റവും ചെലവേറിയ മൂന്ന് ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്നത്. ഒടിയന്റെ അവസാനഘട്ട ചിത്രീകരണം ബാക്കിയാക്കിയാണ് മോഹന്‍ലാല്‍ ‘നീരാളി’ എന്ന മറ്റൊരു ബിഗ്ബജറ്റ് ചിത്രത്തിലേക്ക് വേഷ പകര്‍ച്ച നടത്തിയത്. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ‘നീരാളി’ ഫാസ്റ്റ് മൂഡിലുള്ള ത്രില്ലര്‍ കഥ പറയുന്ന ചിത്രമാണ്. സന്തോഷ് കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന നീരാളി അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. ശേഷം ‘ഒടിയന്’ എന്ന ചിത്രവും പൂര്‍ത്തികരിക്കേണ്ടതുണ്ട്.
‘ഒടിയന്’, ‘നീരാളി’, ‘മഹാഭാരതം’ എന്നീ മൂന്ന് വമ്പന്‍ സ്രാവുകളാണ് മോളിവുഡില്‍ മോഹന്‍ലാലിനെ കാത്തിരിക്കുന്നത്. മൂന്നും ബോക്സോഫീസീല്‍ വിസ്മയങ്ങള്‍ രചിക്കാന്‍ പ്രഹര ശേഷിയുള്ള പ്രോജക്റ്റുകളാണ്,കൂടാതെ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയുടെ വേഷവും താരരാജാവിന്റെ സിനിമാ കരിയറിലെ നാഴികകല്ലാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇതിനടയില്‍ കരാറായി കഴിഞ്ഞ ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ ചിത്രവും, ജോഷിയുടെ വയനാടന്‍ തമ്പാനും മോഹന്‍ലാലിന് ചെയ്യേണ്ടതുണ്ട് , ഇതിനു പുറമേ ജീത്തു ജോസഫിന്റെ വരാനിരിക്കുന്ന ചിത്രത്തിലും മോഹന്‍ലാല്‍ നായകനാകുമെന്നാണ് സൂചന. ‘വാരിക്കുഴിയിലെ കൊലപാതകം’,എന്ന ചിത്രത്തില്‍ അതിഥിതാരമായും മോഹന്‍ലാല്‍ അഭിനയിച്ചേക്കും.
Post Your Comments