
ഒരു കാലത്ത് യുവാക്കളുടെ ഹരമായി തെന്നിന്ത്യ മുഴുവന്‍ തിളങ്ങി നിന്ന നടിയായിരുന്നു ഷക്കീല, നിരവധി ഷക്കീല ചിത്രങ്ങള്‍ വലിയ രീതിയിലുള്ള വാണിജ്യവിജയം നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ താന്‍ അഭിനയിച്ച 23 മലയാള പടങ്ങള്‍ റിലീസാകാതെ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞുവച്ചിട്ടുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
1990 മുതല്‍ 2000 വരെ ഒട്ടേറെ ഷക്കീല സിനിമകള്‍ യുവ പ്രേക്ഷകരുടെ ഹരമായി മാറിയിരുന്നു. ചെറിയ മുതല്‍മുടക്കില്‍ പൂര്‍ത്തികരിച്ച പല സിനിമകളും വന്‍ നേട്ടമുണ്ടാക്കി. അശ്ലീല രംഗങ്ങള്‍ ഷക്കീല സിനിമകളില്‍ കൂടുതലായി കണ്ടു തുടങ്ങിയതോടെ ചിത്രത്തിനെതിരെ രംഗത്ത് അന്നത്തെ കാലത്ത് വിമര്‍ശനങ്ങളും ഏറെയുണ്ടായിരുന്നു. യുവാക്കളെ വഴിതെറ്റിക്കുന്ന ഇത്തരം സിനിമകള്‍ക്ക് എതിരെ കേരളത്തിലടക്കം പ്രതിഷേധം ആളികത്തിയിരുന്നു. എന്തായാലും ഷക്കീലയുടെ ഇരുപത്തിമൂന്നോളം സിനിമകള്‍ പെട്ടിയില്‍ ആണെന്ന് അറിഞ്ഞതോടെ അവ ഏതൊക്കെ ആണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഷക്കീലയുടെ ആരാധകര്‍.
Post Your Comments