റോഷന് ആന്ട്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ മരിയ ഇപ്പോള്‍ എവിടെ? ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത് മൂന്നു നായികമാരെ ആയിരുന്നു. റോമ, പാര്‍വതി, മരിയ. സ്കൂള്‍ കാലഘട്ടത്തിലെ പ്രണയം അതിലൂടെയുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ മനോഹരമായി അവതരിപ്പിച്ച ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഇവരില്‍ റോമയും പാര്‍വതിയും താരപദവി സ്വന്തമാക്കി മുന്നേറുകയാണ്. എന്നാല്‍ ഇവര്‍ക്കൊപ്പം ചിത്രത്തില്‍ നായികയായി എത്തിയ മരിയയെ മലയാള സിനിമയില്‍ ഇപ്പോള്‍ കാണാനേയില്ല.
പാര്‍വതിയും റോമയും തെന്നിന്ത്യയിലെ മികച്ച നടിമാരായിമാറികഴിഞ്ഞു. എന്നാല്‍ നോട്ട്ബുക്കിലൂടെ സിനിമയിലെത്തിയ മരിയ സിനിമയില്‍ അത്ര സജീവമായില്ല. ജയസൂര്യ-അനൂപ് മേനോന് ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പൊലീസ് എന്നീ ചിത്രങ്ങളിലാണ് മരിയ അവസാനമായി പ്രത്യക്ഷപ്പെട്ടത്. റോമയുടെയും പാര്‍വതിയുടെയും സഹനായികയായി കൂടെയുണ്ടായിരുന്ന മരിയയെ മലയാളികള്‍ മറന്നു തുടങ്ങിയിരിക്കുന്നു.
വിദേശ മലയാളി ദമ്പതികളുടെ മകനായ സമിതുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണ്ണമായും അകം പാലിച്ചിരിക്കുകയാണ് മരിയ. ലളിത്-മേരി ദമ്പതികളുടെ മകളായ മരിയ പ്രശസ്ത വനിതാക്ഷേമപ്രവര്ത്തകയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയ് മരിയയുടെ പിതൃസഹോദരിയാണ്.
അബര്‍നദി പുറത്ത്; ആര്യയുടെ വധുവാകുക ഈ മലയാളി താരമോ?
Post Your Comments