ടോളിവുഡില്‍ കുറച്ചു ദിവസങ്ങളായി നിറഞ്ഞു നില്ക്കുന്ന താരമാണ് നടി ശ്രീ റെഡ്ഡി. സിനിമയിലെ കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ തുണി ഉരിഞ്ഞു പ്രതിഷേധം നടത്തിയ താരമിപ്പോള്‍ പ്രമുഖ നിര്‍മാതാവിന്റെ മകനെക്കുറിച്ച് ആരോപണം ഉന്നയിച്ചിരിക്കുകയാണ്. പ്രമുഖ നിര്‍മ്മാതാവിന്റെ മകന് തന്നെ നിര്‍ബന്ധപൂര്‍വ്വം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇയാളുടെ പേര് പറയാന്‍ ശ്രീ റെഡ്ഡി തയ്യാറായില്ല. ഒരു പ്രമുഖ ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു ശ്രീ റെഡ്ഡിയുടെ തുറന്നു പറച്ചില്.
Post Your Comments