മാന്‍വേട്ടക്കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടബോളിവുഡ് നടന് സല്മാന് ഖാന് അല്ല തെറ്റുകാരനെന്നും അദ്ദേഹം ഷ താരത്തോടുള്ള സ്നേഹത്തിന്റെ പേരില്‍ കുറ്റം ഏറ്റെടുക്കുകയാണ് ഉണ്ടായതെന്നും മുന്‍കാല നടിയും അവതാരകയുമായ സിമി ഗ്രേവാള്‍ വെളിപ്പെടുത്തുന്നു. സല്മാന് കുറ്റകൃത്യം ചെയ്തിട്ടില്ലെന്നും നിസ്സാരമായ വികാരങ്ങള്‍ക്ക് പുറത്ത് ആരെയോ സംരക്ഷിക്കാനായി കുറ്റം സ്വയം ഏറ്റെടുക്കുകയുമാണുണ്ടായതെന്നു സിമി പറയുന്നു.
1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുരില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി എന്നതാണ് സല്മാനെതിരേയുള്ള കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. ഏപ്രില്‍ അഞ്ചിന് സല്മാന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും അഞ്ച് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തു. രണ്ടു ദിവസത്തിനുശേഷം നടന് ജാമ്യം ലഭിക്കുകയും ചെയ്തു. മറ്റു പ്രതികളായ തബു, സെയിഫ് അലിഖാന്, സൊനാക്ഷി എന്നിവരെ കോടതി കുറ്റ വിമുക്തരാക്കിയിരുന്നു. എന്നാല്‍ സിമിയുടെ ആരോപണം ഇപ്പോള്‍ നീളുന്നത് നടന് സെയിഫ് അലിഖാനു നേരെയാണ്.
സിമിയുടെ വാക്കുകള്‍ ഇങ്ങനെ .. ‘ഒരു കാര്യം എനിക്കുറപ്പാണ് സല്മാന് ഖാന് ഒരു മൃഗത്തെയും ഉപദ്രവിക്കില്ല. അദ്ദേഹം മൃഗങ്ങളെ സ്നേഹിക്കുന്ന വ്യക്തിയാണ്. യഥാര്‍ഥ കുറ്റവാളിയെ വെളിച്ചത്തു കൊണ്ടുവരണം. ഇരുപത് വര്‍ഷമായി മറ്റൊരാളുടെ അപരാധത്തിന്റെ കുരിശു പേറുക എന്നത് ഒരു വലിയ കാര്യമാണ്. സല്‍മാന്റെ സഹാനുഭൂതി, മഹാമനസ്ക്കത ഇവയൊക്കെ ഇവിടെ അപ്രസക്തമാണ്. സല്‍മാനല്ല തോക്കിന്റെ കാഞ്ചി വലിച്ചത് എന്നതാണ് ഇവിടെ പ്രധാനം. അദ്ദേഹമല്ല ആ കുറ്റം ചെയ്തത്. സ്വയം വലിയ വില കൊടുത്തുകൊണ്ട് നിസാരമായ വൈകാരിക പ്രശ്നങ്ങളുടെ പേരില്‍ അദ്ദേഹം ആരെയോ സംരക്ഷിക്കുകയാണ്-സിമി പറഞ്ഞു. തന്റെ വേരിഫൈ ചെയ്യാത്ത ട്വിറ്റര്‍ പേജിലൂടെയാണ് സിമി സല്‍മാനെ ന്യായീകരിച്ചിരിക്കുന്നത്.
Post Your Comments