ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നായികയായിരുന്നു ചാര്‍മിള. പതിനാലാം വയസ്സില്‍ ധനം എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ചാര്‍മിള മലയാളത്തില്‍ നിരവധി നല്ല വേഷങ്ങളില്‍ അഭിനയിച്ചു. സിനിമയില്‍ നിന്ന് സമ്പാദിച്ചതെല്ലാം ആഘോഷിച്ച് തീര്‍ത്തുവെന്നും ഇപ്പോള്‍ കയ്യില്‍ പണമില്ലെന്നും വ്യക്തമാക്കുകയാണ് താരം, അതുകൊണ്ട് തന്നെ സിനിമയിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലാണ് താരം.
“സിനിമയില്‍ നിന്ന് നല്ലൊരു സമ്പാദ്യം എനിക്കുണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഓരോ ഘട്ടങ്ങളിലുമുണ്ടായ നിരാശ എന്നെ കൂടുതല്‍ തളര്‍ത്തി. സമ്ബാദിച്ചതെല്ലാം ഭര്‍ത്താവിനോടൊപ്പം ആഘോഷിച്ചു തീര്‍ത്തു.ഇപ്പോള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടിയ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഇന്ന് ജീവിക്കാന്‍ എനിക്ക് യാതൊരുവിധ മാര്‍ഗ്ഗവുമില്ല. ചാര്‍മിള പറയുന്നു. അമ്മ പൂര്‍ണ്ണമായും കിടപ്പിലാണ്. ഞാന്‍ ഷൂട്ടിംഗിനായി വരുമ്പോള്‍ അമ്മയെ പരിചരിക്കാനും മറ്റുമായി പതിനായിരം രൂപ ശമ്പളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. ചുറ്റും കടക്കാരാണ്. ഞാന്‍ ഷൂട്ടിങ് കഴിഞ്ഞ് വീട് എത്തുമ്പോഴേക്കും കടം തന്നവര്‍ എന്നെ തേടിയെത്തും. ഇത്തരമൊരു സാഹചര്യത്തില്‍ എനിക്ക് അഭിനയിച്ചേ മതിയാവൂ.” ചാര്‍മിള പറയുന്നു.
‘കൊച്ചിന് ശാദി ചെന്നൈ 03’ എന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ചാമിള ഇപ്പോള്‍.
Post Your Comments