മലയാളികളുടെ ഇഷ്ടനടിയായിരുന്നു ജോമോള്‍, എം.ടി യുടെ രചനയില്‍ ഹരിഹരന് സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ കണ്ണടക്കാരിയെ അത്ര വേഗമൊന്നും പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല, ഈയിടെ നടന്ന വനിതാ ഫിലിം അവാര്‍ഡിന്റെ വേദിയിലും താരമായിരിക്കുകയാണ് ജോമോള്‍, മികച്ച കുടുംബ നായകനുള്ള പുരസ്കാരം നല്‍കാനാണ് ജോമോള്‍ വേദിയിലെത്തിയത്, ജോമോള്‍ പ്രഖ്യാപിച്ച കുടുംബ നായകനാകട്ടെ താരത്തിനൊപ്പം നിരവധി സിനികളില്‍ വേഷമിട്ട കുഞ്ചാക്കോ ബോബനും, നിറം എന്ന സിനിമയിലെ കുഞ്ചാക്കോ ബോബന്റെ എബിയെ അതിര് കടന്നു പ്രണയിക്കുന്ന കൗമാരക്കാരിയായിട്ടാണ് ജോമോള്‍ അഭിനയിച്ചത്, എപ്പോഴും നിലത്ത് വീഴുന്ന ഒരു നര്‍മ്മ സ്വഭാവവും ഈ കഥാപാത്രത്തിനുണ്ടായിരുന്നു, അതുകൊണ്ട് തന്നെ കുഞ്ചാക്കോ ബോബന് അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയിലെത്തിയപ്പോള്‍ ജോമോള്‍ വീഴുമോ എന്ന് ഭയപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന് താമാശരൂപേണ പങ്കുവെച്ചു.
Post Your Comments