പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് അനുപമ പരമേശ്വരന്. മലയാളത്തില്‍ പ്രേമത്തിനു പിന്നാലെ അനുപമ അഭിനയിച്ചത് ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷത്തിലാണ്. എന്നാല്‍ ഇതിനിടയില്‍ നാഗചൈതന്യ, ധനുഷ്, നിതില്‍, ശര്‍വാനന്ദ് എന്നിവര്‍ക്കൊപ്പം തെലുങ്കിലും തമിഴിലുമായി ധാരാളം ചിത്രങ്ങളില്‍ അനുപമ നായികയായി എത്തി. പ്രേമം റിലീസായതിന് തൊട്ടുപിന്നാലെതന്നെ അനുപമയെ തെലുങ്ക് സിനിമാ ലോകം ഏറ്റെടുക്കുകയായിരുന്നു. വന്‍ വിജയം കൊയ്ത്ത് ഭാഗ്യനടിയായി അനുപമ മാറിക്കഴിഞ്ഞു.
തെലുങ്ക് സിനിമകളുടെ തിരക്ക് മൂലം മലയാളത്തില്‍ ലഭിച്ച പല കഥാപാത്രങ്ങളും വേണ്ടെന്നുവയ്ക്കേണ്ടി വന്നുവെന്ന് അനുപമ പറയുന്നു. മലയാളത്തില്‍ നിന്ന് നല്ല സിനിമകളിലേക്ക് ക്ഷണംവന്നപ്പോഴെല്ലാം താന്‍ തെലുങ്ക് സിനിമകള്‍ക്കായുള്ള ഷൂട്ടിംഗ് തിരക്കുകളിലായിരുന്നെന്നും തെലുങ്കില്‍ തനിക്ക് ലഭിക്കുന്ന മികച്ച വേഷങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ ആവുന്നില്ലെന്നുമാണ് നടി പറയുന്നത്.
അനുപമയ്ക്ക് തെലുങ്കില്‍ മികച്ച വലിയ ഭാവിയുണ്ടെന്നാണ് താരത്തെ തെലുങ്ക് സിനിമയിലേക്ക് പരിചയപ്പെടുത്തിയ ത്രിവിക്രം ശ്രീനിവാസ് പറഞ്ഞത്. ശ്രീനിവാസിന്റെ വാക്കുകള്‍ സത്യമാകുന്നപോലെ പിന്നീടങ്ങോട്ട് അനുപമയ്ക്ക് തെലുങ്കില്‍ തിരക്കേറുകയായിരുന്നു.
Post Your Comments