സിനിമാ മേഖലയില്‍ വീണ്ടും കഥ മോഷണം എന്ന് ആരോപണം. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട രവി ജാദവ് ചിത്രം ന്യൂഡാണ് ഇപ്പോള്‍ പ്രശ്നത്തില്‍ ആയിരിക്കുന്നത്’ ന്യൂഡിന്റ റിലീസ് ഡല്‍ഹി കോടതി വിലക്കിയിരിക്കുകയാണ്. ജയ്പൂര്‍ എഴുത്തുകാരി മനീഷ കുല്‍ശ്രേഷ്ഠ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസ് കോടതി തടഞ്ഞത്.
താന്‍ 2008ല്‍ എഴുതിയ ചെറുകഥയായ കാളിന്ദിയുടെ കോപ്പിയാണ് ന്യൂഡിന്റെ കഥ എന്നാണ് മനീഷയുടെ ആരോപണം. അടുത്ത ഹിയറിങ്ങായ 19ന് മുമ്പ് ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഏപ്രില്‍ 27നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ തിരക്കഥ വ്യത്യസ്തമാണ് എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്, പക്ഷേ ട്രെയിലര്‍ കണ്ടപ്പോള്‍ അത് എന്റെ കഥയുടെ കോപ്പി തന്നെയാണ് എന്ന് മനസ്സിലായെന്ന് മനീഷ പറയുന്നു. ചിത്രത്തിന്റെ ഇതിവൃത്തവും കഥാപാത്രങ്ങളും മുഖ്യകഥാപാത്രത്തിന്റെ പേരുപോലും തന്റെ കഥയുടേതാണ് എന്നും മനീഷ പറയുന്നു.
Post Your Comments