GeneralMollywoodNEWS

ജയറാമിന്‍റെ ചെവി തത്ത കൊത്തിയെടുത്തു!

 

നടന്‍ ജയറാമിന്റെ ചെവി തത്ത കൊത്തിയെടുത്തു. കേള്‍ക്കുമ്പോള്‍ സംഗതി സീരിയസ് ആണെന്ന് തോന്നാമെങ്കിലും സംഭവം അല്‍പം തമാശയാണ്. രമേശ്‌ പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലായിരുന്നു ഈ സംഭവം ഉണ്ടായത്. വളരെ വ്യത്യസ്തമായൊരു ഗെറ്റപ്പിലെത്തുന്ന ജയറാം ചിത്രത്തില്‍ മൃഗ സ്നേഹിയുടെ റോളിലാണ് അഭിനയിക്കുന്നത്.

തലമൊട്ടയടിച്ച് ആന ചെവിപോലെ കൃത്രിമ ചെവിയുമായി എത്തുന്ന ജയറാമിന്റെ കഥാപാത്രം പ്രേക്ഷകരെ രസിപ്പിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം. സിനിമയുടെ ചിത്രീകരണത്തിനിടെ ചിത്രത്തില്‍ അഭിനയിച്ച പ്രധാന താരങ്ങളില്‍ ഒരാളായ പഞ്ചവര്‍ണ്ണതത്ത ജയറാമിന്റെ കൃത്രിമ ചെവി സിനിമയുടെ ചിത്രീകരണത്തിനിടെ പലതവണ കൊത്തിയെടുത്തെന്നാണ് സിനിമയുടെ നിര്‍മ്മാതാവായ മണിയന്‍പിള്ള രാജു പറയുന്നത്. ഇത് പലയാവര്‍ത്തി സംഭവിച്ചതിനതിനാല്‍ ഷൂട്ടിംഗ് തടസ്സപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.രമേശ്‌ പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ്‌ പഞ്ചവര്‍ണ്ണതത്ത. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ മറ്റൊരു നായകന്‍, അനുശ്രീയാണ് പഞ്ചവര്‍ണ്ണതത്തയിലെ നായിക. ഏപ്രില്‍ 14 വിഷു റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button