ബോളിവുഡിലെ മസില്മാന് സല്മാന് ഒടുവില്‍ തന്റെ ആ ദുശീലം ഒഴിവാക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കഴിഞ്ഞ രണ്ടു ദിവസം ജയില്‍ കിടന്ന സല്മാന് അവിടെ വച്ചാണ് പുതിയ തീരുമാനമെടുത്തത്.
തന്റെ ട്രേഡ്മാര്‍ക്ക് ശീലമായ പുകവലി നിര്‍ത്താമെന്ന് സല്മാന് തനിക്ക് വാക്കു നല്‍കിയെന്ന് വെളിപ്പെടുത്തിയത് പീഡനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആശാറാം ബാപ്പുവാണ്. ചില ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇൗ വാര്‍ത്ത പുറത്തുവിട്ടത്. സല്മാന് ജോധ്പുര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞത് ആശാറാം ബാപ്പുവിനെ തടവില്‍ പാര്‍പ്പിച്ച രണ്ടാം ബ്ലോക്കില്‍ തന്നെയാണ്. ആശാറാം ബാപ്പുവിന്റെ സെല്ലിന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു 106-ാം നമ്ബര്‍ തടവുകാരനായി സല്മാന് രണ്ടു ദിവസം കഴിഞ്ഞത്. അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി ജയിലിലേയ്ക്ക് അയച്ച സല്മാന് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ജയില്‍മോചിതനായത്.
Post Your Comments