ബോളിവുഡിലെ മസില്മാന് സല്മാന് ഇപ്പോള്‍ തിരിച്ചടികള്‍ ലഭിക്കുകയാണ്. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു കേസില്‍ താരത്തിനു അഞ്ചു വര്‍ഷം ശിക്ഷയും പതിനായിരം പിഴയും കോടതി വിധിച്ചു. 48മണിക്കൂര്‍ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച നടന് സല്മാന് ഖാന് മുംബൈയിലെ വീട്ടില്‍ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍.
സല്മാന് കുറ്റകാരനെന്ന് വിധിച്ചുകൊണ്ടുള്ള കോടതിവിധി വന്നപ്പോള്‍ മുതല്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ താരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. സൊനാക്ഷി സിന്‍ഹ, അര്ജുന് രാംപാല്‍, വരുണ്‍ ധവാന്, ജയാ ബച്ചന് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ പരസ്യമായിതന്നെ കോടതിവിധിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിരവധിപ്പേര്‍ സല്‍മാന്റെ വസതി സന്ദര്‍ശിക്കുകയുമുണ്ടായി. എന്നാല്‍ ഇക്കൂട്ടത്തില്‍ ബോളിവുഡ് കിംഗ് ഖാന്റെ പ്രതികരണം എന്തെന്നറിയാനുള്ള വ്യഗ്രതയിലാണ് ആരാധകര്‍. നിലവിലെ കോടതിവിധിയോട് ഇതുവരെ ഷാറൂഖ് പ്രതികരിച്ചിട്ടില്ലെങ്കിലും മുമ്പൊരിക്കല്‍ താരം സല്‍മാനെകുറിച്ച് പറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.
വീഡിയോയില്‍ സല്‍മാനെ അനുകൂലിച്ചാണ് ഷാറൂഖ് സംസാരിച്ചിരിക്കുന്നത്. സല്‍മാന്റെ തെറ്റുകള്‍ തെളിയിക്കപ്പെടുന്നതിനു മുമ്ബേ അദ്ദേഹം ജഡ്ജ് ചെയ്യപ്പെടാറാണ് പതിവെന്നാണ് എസ്ആര്‍കെ വീഡിയോയില്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ..’ ചിലപ്പോള്‍ ഞാന്‍ കരുതും ഒരു സിനിമാതാരം ആയിരിക്കുന്നതുകൊണ്ട് ഒരുപാട് പ്രയോജനങ്ങള്‍ ഉണ്ടെന്ന് പക്ഷെ യഥാര്‍ത്ഥത്തില്‍ സിനിമാതാരം ആയിരിക്കുന്നതിന് കൂടുതലും ദൂഷ്യവശങ്ങളാണ് ഉള്ളത്. ഒരു സെലിബ്രിറ്റി ആയിരിക്കുന്നതുകൊണ്ടുള്ള ഏറ്റവും വലിയ ദോഷം നിങ്ങളുടെ തെറ്റ് തെളിയിക്കപ്പെടുന്നതിനുമുമ്പേ നിങ്ങള്‍ വിധിക്കപ്പെടും എന്നതാണ്. ഇതാണ് സല്‍മാന്റെ കാര്യത്തില്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത്”
Post Your Comments