വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ബാലതാരമായും റോമന്‍സിലൂടെ നായികയായും അരങ്ങേറിയ നിവേദ തോമസിനെ അടുത്തിടെയായി മലയാള സിനിമയില്‍ കണ്ടിരുന്നില്ല. തമിഴിലും തെലുങ്കിലും സജീവമായിരുന്ന താരം വളരെ പെട്ടെന്നാണ് സിനിമയില്‍ നിന്ന് അപ്രത്യക്ഷമായത് അതിന്റെ കാരണം നിവേദ തോമസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. തന്റെ പഠനം പൂര്‍ത്തികരിക്കാന്‍ വേണ്ടിയാണ് സിനിമയില്‍ നിന്ന് മാറി നിന്നതെന്ന് വ്യക്തമാക്കുകയാണ് മലയാളികളുടെ ഇഷ്ട നായിക. തന്റെ അടുത്ത സിനിമയുടെ പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും നിവേദ അറിയിച്ചു.
Post Your Comments