ആരാധകര്‍ക്ക് ഈ വിഷു ആഘോഷത്തില്‍ നിരാശ സമ്മാനിക്കുകയാണ് പൃഥ്വിരാജ്. വിഷു ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരെ സങ്കടപ്പെടുത്തിക്കൊണ്ട് മൂന്നു ചിത്രങ്ങള്‍ എത്തില്ലെന്നു റിപ്പോര്‍ട്ട്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാകുന്ന രണവും ടൊവിനോയുടെ തീവണ്ടിയും അല്‍ഫോന്‍സ് പുത്രന് നിര്‍മിക്കുന്ന തൊബാമയും വിഷുവിന് തീയേറ്ററുകളില്‍ എത്തും എന്നായിരുന്നു നേരത്തേ ലഭിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൂന്നു ചിത്രങ്ങളുടേയും റിലീസ് മാറ്റി എന്നതാണ് പുതിയ വിവരം.
മുംബൈ പൊലീസിനു ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന ആക്ഷന്‍ ചിത്രമാണ് രണം. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷുവിനു എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റ്യന്‍ ബ്രൂനെറ്റി, ഡേവിഡ് അലസി, ആരോന്‍ റോസന്‍ഡ്രി എന്നിവരാണ് രണത്തിനായി ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.
യുവതാരം ടൊവിനോ നായകനാകുന്ന ചിത്രമാണ് തീവണ്ടി. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തീവണ്ടിയില്‍ ഒരു ചെയിന്‍സ് സ്മോക്കറുടെ കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
‘പ്രേമം’ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തൊബാമ. അല്‍ഫോന്‍സ് പുത്രന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മൊഹ്സിന്‍ കാസിമാണ്. ‘ സിജു വിത്സണ്, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന് എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
സല്മാന് ജയിലില്‍ ആകാന്‍ കാരണം ഈ നടി!!
Post Your Comments