കാതല്‍’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി കാതല്‍ സന്ധ്യ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെയ്ക്കുകയാണ്. ആള്‍ക്കൂട്ടം തന്നെ ഭയപ്പെടുത്തുന്നുവെന്നും, ഇപ്പോഴും ആള്‍ക്കൂട്ടത്തിനിടയിലേക്ക് പോകാന്‍ തനിക്ക് പേടിയാണെന്നും കാതല്‍ സന്ധ്യ പറയുന്നു. പതിനാറാം വയസ്സില്‍ തന്‍റെ മനസ്സിനേറ്റ ആഘാതമായിരുന്നു ആ പേടിക്ക് പിന്നിലെ കാരണമെന്നും കാതല്‍ സന്ധ്യ വെളിപ്പെടുത്തുന്നു.
“ആദ്യ സിനിമയായ കാതലില്‍ അഭിനയിക്കുന്ന സമയം. ഒരു സ്കൂളിലായിരുന്നു ഷൂട്ടിംഗ്. അമ്മയ്ക്കൊപ്പം ഒരു ക്ലാസ് മുറിയിലായിരുന്നു ഞാനിരുന്നത്. ഷോട്ട് റെഡിയായപ്പോള്‍ ഞാന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് പോന്നു. അഭിനയിച്ചു കഴിഞ്ഞു തിരിച്ചു അമ്മയുടെ അടുത്തേക്ക് പോകുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കായി പോയി. ഷൂട്ട് കാണാനായി വന്നവര്‍ എന്നെ പൊതിഞ്ഞു.ആരുടെയൊക്കെയോ കൈകള്‍ എനിക്ക് നേരെ നീണ്ടു. ഞാന്‍ ഉറക്കെ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി. ഒരു കൗമാരക്കാരിയെ സംബന്ധിച്ചിടത്തോളം വലിയ ഷോക്ക് ആയിരുന്നു അത്. സമൂഹം എന്താണ് എന്നെ ഇങ്ങനെ കാണുന്നതെന്നോര്‍ത്ത് രോഷം കൊണ്ടിട്ടുണ്ട്. ഒപ്പം വലിയ പേടിയും മനസ്സില്‍ കയറി മാസങ്ങളോളം ആ പേടി ഉള്ളില്‍ കിടന്നു. ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയം കൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഞാന്‍ പോകാതെയായി”.-
ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്.
Post Your Comments