മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വെള്ളിത്തിരയിലേയ്ക്ക്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ കഥ പറയുന്ന ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രത്തിലാണ് സോണിയ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ സോണിയയാവുന്നത് ജര്‍മന്‍ നടി സൂസെയ്ന് ബെര്നേറ്റാണ്.
മഹാരാഷ്ട്രയിലെ തനത് നൃത്തസംഗീത രൂപമായ ലാവണിയില്‍ നിപുണയാണ് മുപ്പത്തിയഞ്ചുകാരിയായ സൂസെയ്ന്. നല്ല ഒന്നാന്തരമായി ബംഗാളിയും മറാഠിയും ഹിന്ദിയും സംസാരിക്കും. നേരത്തെ പ്രധാന്‍മന്ത്രി എന്ന ഹിന്ദി പരമ്ബരയിലും സോണിയയെ അവതരിപ്പിച്ചിട്ടുണ്ട്. ഇതടക്കം നിരവധി ഹിന്ദി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിലേറെയായി അഭിനയരംഗത്തുണ്ട്. ഇന്ത്യക്കാരനായ അഖില്‍ മിശ്രയാണ് സൂസെയ്ന്റെ ഭര്‍ത്താവ്.
ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍സിങ്ങിനെ അവതരിപ്പിക്കുന്നത്. ഹന്‍സല്‍ മേത്ത സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ പതിമൂന്നിന് ഇംഗ്ലണ്ടില്‍ ചിത്രീകരണം ആരംഭിക്കും.
പ്രധാനമന്ത്രിയുടെ രൂപസാദൃശ്യം ; ഭാഗ്യം തുണച്ചത് രാമചന്ദ്രനെ
Post Your Comments