ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായ ഗായത്രി അരുണാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കാരണം മറ്റൊന്നുമല്ല ഗായത്രി അവതരിപ്പിക്കുന്ന പരസ്പ്പരം എന്ന പരമ്പരയിലെ ദീപ്തി എന്ന കഥാപാത്രത്തിന് കഥയുടെ ഭാഗമായി കുറച്ചുനാള്‍ വിട്ടുനിൽക്കേണ്ടിവന്നു. പിന്നീട് താരത്തിന് എന്ത് പറ്റിയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറിയിരുന്നു.
മിനിസ്‌ക്രീന്‍ പ്രേക്ഷകരും ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. പരമ്പര കൃത്യമായി മുന്നേറുന്നതിനിടയിലാണ് നായികയെക്കുറിച്ചുള്ള ചര്‍ച്ചകളും അരങ്ങു തകര്‍ക്കുന്നത്. ചിത്രീകരണത്തിനായി ഫ്‌ളക്‌സ് ഉപയോഗിച്ചുവെന്ന തരത്തില്‍ നിരവധി ട്രോളുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.
തന്നെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് അറിഞ്ഞതോടെയാണ് പ്രതികരണവുമായി ഗായത്രി രംഗത്തെത്തിയത്. ആത്മഹത്യ ചെയ്തിട്ടില്ല, ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് ഗായത്രി വ്യക്തമാക്കിയത്.
ദീപ്തി ഐപിഎസ് അന്തരിച്ചുവെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ വാട്‌സാപിലൂടെയാണ് പ്രചരിക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്നറിയില്ല. ആരായാലും മാനസികമായി എന്തോ തകരാറുള്ള വ്യക്തിയായിരിക്കും. ഒരാളുടെ മരണത്തെക്കുറിച്ച് എന്തിനാണ് ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും താരം ചോദിക്കുന്നു.
ഒരു സുഹൃത്ത് വിളിച്ച് തനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ തമാശയായാണ് എടുത്തത്. ഇപ്പോഴും ജീവിച്ചിരിക്കുന്നെണ്ടെന്നും താന്‍ മറുപടി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ ആള്‍ക്കാര്‍ ഇക്കാര്യത്തെക്കുറിച്ച് തന്നോടും ഭര്‍ത്താവിനോടും ചോദിച്ച് തുടങ്ങി. ഇത് കൂടാതെ പരസ്പരത്തില്‍ ഒപ്പം അഭിനയിക്കുന്ന താരവും വിളിച്ചന്വേഷിച്ചതോടെയാണ് ഫേസ്ബുക്ക് ലൈവില്‍ വന്ന കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് തീരുമാനിച്ചതെന്നും ഗായത്രി പറയുന്നു.
Post Your Comments