BollywoodGeneralNEWS

സല്‍മാന്‍റെ ശിക്ഷാവിധി; നിലപാട് വ്യക്തമാക്കി ജയാ ബച്ചന്‍

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ ജയിലാലായ സംഭവം അദ്ദേഹത്തിന്‍റെ ആരാധകര്‍ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല, അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് സല്‍മാന് ശിക്ഷ വിധിച്ചത്. സല്‍മാനെ പിന്തുണച്ച് അമിതാബ് ബച്ചന്റെ പത്നി ജയാബച്ചന്‍ രംഗത്ത്.

ഒട്ടേറെ കാരുണ്യ പ്രവര്‍ത്തങ്ങള്‍ ചെയ്യുന്ന മനുഷ്യാണ് സല്‍മാനെന്നും ശിക്ഷയുടെ കാര്യത്തില്‍ അദ്ദേഹത്തിനു ഇളവു നല്‍കണമെന്നും ജയാ ബച്ചന്‍ ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജയാബച്ചന്റെ പ്രതികരണം. സല്‍മാന്‍ ഖാന്‍ ജയിലിലായതോടെ ബോളിവുഡ് സിനിമാ വ്യവസായവും പ്രതിസന്ധിയിലായിരിക്കുകയാണ്, സൂപ്പര്‍ താരത്തിന്റെ അഞ്ചോളം ചിത്രങ്ങളാണ് താരം ജയിലിലായതിനാല്‍ പ്രതിസന്ധി നേടിരുന്നത്, ഇതില്‍ പലതും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായതിനാല്‍ ബോളിവുഡിന് ശരിക്കും വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button