Latest NewsMollywood

വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് ആ താരത്തെയായിരിക്കും ; വീട്ടുകാരോട് ആര്യ പറഞ്ഞതിങ്ങനെ

ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളീ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ആര്യ. നിരവധി ആരാധകരുള്ള ആര്യ താന്‍ ചെറുപ്പം മുതല്‍ ആരാധിക്കുന്ന സിനിമാതാരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ. പഠിക്കുന്ന കാലത്ത് പൃഥ്വിരാജിന്റെ കടുത്ത ആരാധികയായിരുന്നു താനെന്നാണ് നടിയും അവതാരകയും മോഡലും കൂടിയായ ആര്യ വെളിപ്പെടുത്തിയത്.

പൃഥ്വിരാജിനെ വിവാഹം കഴിക്കാന്‍ പോലും ആഗ്രഹിച്ചിരുന്നു. വിവാഹം കഴിക്കുമെങ്കില്‍ അദ്ദേഹത്തെ മാത്രമേ വിവാഹം ചെയ്യുള്ളൂവെന്ന് വീട്ടുകാരോട് പോലും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പോലും ഞാന്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ആര്യ പറയുന്നു.

എന്നാല്‍ ഇതിലെ അത്ഭുതമെന്തെന്നാല്‍ പൃഥിരാജിനെ ഇതുവരെ നേരിട്ടുകാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല എന്നതാണ്. ആര്യ പറയുന്നു. മലയാളത്തിലെ നിരവധി താരങ്ങളെ നേരിട്ടുകാണാനും അടുത്തിടപഴകാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ പൃഥ്വിയെ ഇതുവരെ കണ്ടിട്ടില്ല. പലപ്പോഴും കാണാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ സംഭവിച്ചിട്ടില്ലെന്നും ആര്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button