CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ആ നടനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വീട്ടുകാരോട് പോലും പറഞ്ഞിരുന്നു!! ആര്യ വെളിപ്പെടുത്തുന്നു

ടെലിവിഷന്‍ അവതാരകരില്‍ ഏറ്റവും ശ്രദ്ധേയയായ നടിയാണ് ആര്യ. മോഡലിംഗിലൂടെ അഭിനയ രംഗത്ത് എത്തിയ ആര്യ ജനപ്രിയയായി മാറിയത് രമേഷ് പിഷാരടിയുമായുള്ള ടെലിവിഷന്‍ പ്രോഗ്രാമിലൂടെയാണ്. തന്റെ പ്രണയ ത്തെക്കുറിച്ചും സ്വപ്നത്തെക്കുറിച്ചും വെളിപ്പെടുത്തുകയാണ് താരം. പഠിക്കുന്ന കാലത്ത് പൃഥ്വിരാജിന്റെ കടുത്ത ആരാധികയായിരുന്നുവെന്നും പൃഥ്വിരാജുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നുവെന്നും ആര്യ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. വിവാഹം കഴിക്കുമെങ്കില്‍ അദ്ദേഹത്തെ മാത്രമേ വിവാഹം ചെയ്യുള്ളൂവെന്ന് വീട്ടുകാരോട് പോലും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോകള്‍ പോലും ഞാന്‍ പ്രത്യേകം സൂക്ഷിച്ചിരുന്നുവെന്നും ആര്യ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരണമായ പ്രിയസഖിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ പൃഥ്വിരാജിനെ ഇതുവരെ നേരിട്ടുകാണാനുള്ള ഭാഗ്യം പോലും ഉണ്ടായിട്ടില്ലയെന്നും ആര്യ പറയുന്നു. . ഫാമിലി ഓറിയന്റഡായിരുന്ന താന്‍ ഒരു സുപ്രഭാതത്തില്‍ തുറന്ന രീതിയില്‍ ഫോട്ടോ ഷൂട്ട്‌ നടത്തിയത് അംഗീകരിക്കാന്‍ ചിലര്‍ മടിച്ചു. അതാണ്‌ വിവാദങ്ങള്‍ക്ക് കാരണമെന്നും താരം പറയുന്നു.

ഞാന്‍ വിവാഹിതനായിരുന്നു: ആര്യയുടെ വിവാദ വെളിപ്പെടുത്തല്‍ പുറത്ത്

shortlink

Related Articles

Post Your Comments


Back to top button