BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

യുവ നടനുമായുള്ള വിവാഹത്തെക്കുറിച്ച് പത്രലേഖ

ബോളിവുഡിലെ ഹിറ്റ് നടന്‍ രാജ്‍‌കുമാര്‍ റാവുവുമായുള്ള വിവാഹത്തെക്കുറിച്ച് പത്രലേഖ. ഇരുവരും തമ്മിലുള്ള പ്രണയം സിനിമാ മാധ്യമങ്ങളില്‍ എന്നും ചര്‍ച്ചയാണ്. അതുകൊണ്ട് തന്നെ വിവാഹം എന്നായിരിക്കും എന്ന് ആരാധകര്‍‌ അന്വേഷിക്കാറുമുണ്ട്. അതിന് മറുപടി നല്‍കിയിരിക്കുകയാണ് പത്രലേഖ. അടുത്ത ആറോ ഏഴോ വര്‍ഷങ്ങളില്‍ വിവാഹം ഉണ്ടാകില്ലെന്നാണ് പത്രലേഖ പറയുന്നത്. വിവാഹത്തിനായി ഒരിക്കലും മാതാപിതാക്കള്‍ എന്നെ നിര്‍ബന്ധിക്കാറില്ല. ഇരുപത്തിയൊന്നാം വയസ്സില്‍ വിവാഹിതയായ സുഹൃത്തുക്കള്‍ എനിക്കുണ്ട്. എന്നെ പക്ഷേ അങ്ങനെ നിര്‍ബന്ധിക്കാറില്ല- പത്രലേഖ പറഞ്ഞു.

അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ രാജ്കുമാര്‍ റാവുവിന്റെയും കാമുകി പത്രലേഖയുടെയും ചിത്രം പങ്കുവയ്ക്കപ്പെട്ടിരുന്നു. ഒരു മാധ്യമം രാജ്കുമാറും കാമുകിയും എന്ന അടിക്കുറിപ്പോടെ ഈ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ രാജ്കുമാര്‍ റാവു ഇതിനു നല്‍കിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടു. പത്രലേഖയുടെയും കാമുകന്‍ രാജ്കുമാര്‍ റാവുന്റെയും ഫോട്ടോകള്‍ എന്ന അടിക്കുറിപ്പോടെ രാജ്‍കുമാര്‍ റാവു ഫോട്ടോ ട്വീറ്റ് ചെയ്യുകയും ചെയ്‍തു. തന്നെ പത്രലേഖയുടെ കാമുകന്‍ എന്ന വിശേഷിപ്പിച്ചതിനാണ് രാജ്കുമാര്‍ റാവുവിന് ആരാധകര്‍ കയ്യടിച്ചത്.

ദീപികയുടെ മുന്നില്‍ നവാഗത സംവിധായകനായി കരണ്‍ ജോഹര്‍

shortlink

Related Articles

Post Your Comments


Back to top button