
ബയോ ടോയ്ലറ്റുകള് സംഭാവന നല്കി ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അക്ഷയ്കുമാറും ഭാര്യ ട്വിങ്കിളും. മുംബൈയിലെ ജുഹു ബീച്ചിലേക്കാണ് ടോയ്ലറ്റുകള് സംഭാവന നല്‍കിയത്. ശിവസേനയുടെ യൂത്ത് സേന അധ്യക്ഷന്‍ ആദ്യത്യാ താക്കറെയും ബയോ ടോയ്ലറ്റുകള് സംഭാവന ചെയ്യുന്നുണ്ട്. തുറന്ന സ്ഥലത്തെ മലമൂത്ര വിസര്‍ജനം നിയന്ത്രിക്കുവാന്‍ ജുഹു ബീച്ചില്‍ വേണ്ടത്ര ടോയ്ലറ്റുകള് ഇല്ലാതിരുന്ന അവസരത്തിലാണ് താരദമ്പതിമാരുടെ സംഭാവന.
Post Your Comments