ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദിലീപിന്റെ കമ്മാരസംഭവം. വിഷു റിലീസായി എത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്നിരുന്നു, ഓഡിയോ ലോഞ്ചിന്റെ ആഘോഷങ്ങളും അണിയറ പ്രവര്‍ത്തരുടെ പ്രസംഗവും യുട്യൂബില്‍ പങ്കുവെച്ചപ്പോള്‍ ചിത്രത്തിന്റെ സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ പ്രസംഗം ഷെയര്‍ ചെയ്യാന്‍ വിട്ടു പോയി എന്നതാണ് ഏറെ രസകരമായ സംഗതി. ഗോപി സുന്ദര്‍ തന്നെയാണ് ഈ കാര്യം ഫേസ്ബുക്കിലൂടെ വീണ്ടും ഓര്‍മ്മപ്പെടുത്തിയത്. വീഡിയോ പങ്ക് വയ്ക്കാന്‍ വിട്ടു പോയതില്‍ പരാതിയില്ലെന്ന് ഗോപി സുന്ദര്‍ വ്യക്തമാക്കി, ഗോപി സുന്ദര്‍ ഈ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉടന്‍ തന്നെ വീഡിയോ ചിത്രത്തിന്റെ ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്തു.
Post Your Comments