മലയാളത്തിലും തമിഴിലും മികച്ച നടിയായി തൊണ്ണൂറുകളില്‍ തിളങ്ങിയ നടിയാണ് ചാര്‍മിള. സൂപ്പര്‍ താരങ്ങളുടെ നായികയായി മികച്ച പ്രകടനം കാഴ്ചവച്ച നടി വിവാഹ വിവാദങ്ങളോടെ സിനിമയില്‍ നിന്നും പിന്മാറി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചാര്‍മിള.
സിനിമയില്‍ വീണ്ടും സജീവമാകുന്ന നടി അമ്മ വേഷങ്ങള്‍ സ്വീകരിക്കുന്നതിക്കുന്നതിനെക്കുറിച്ച് പറയുന്നു. മികച്ച വേഷങ്ങള്‍ ആണെങ്കില്‍ അമ്മ, സഹോദരി വേഷങ്ങള്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ്. തമിഴില്‍ നായികാ നായകന്മാരുടെ അമ്മ വേഷത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
നായിക വേഷങ്ങള്‍ പോലെ തന്നെ പ്രാധാന്യമുള്ളതാണ് അമ്മ വേഷമെന്നും അത് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് നടിയുടെ അഭിപ്രായം.
Post Your Comments