തമിഴില്‍ ഏറെ ആരാധകരുള്ള ഒരു സംവിധായകനാണ് ഗൗതം മേനോന്. എന്നാല്‍ ഗൗതം മേനോന് തുടങ്ങിവയ്ക്കുകയും ട്രെയിലറുകളും പാട്ടുകളും വരെ പുറത്തുവിടുകയും ചെയ്തിട്ടുള്ള ചില സിനിമകള്‍ ഇത് വരെയും പ്രദര്ശനത്തിനെത്താതില് നിരാശയിലാണ് ആരാധകര്‍. ആ സിനിമകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് സംവിധായകന് പറയുന്നു.
വിക്രം നായകനായ ധ്രുവനച്ചത്തിരവും ധനുഷ് നായകനായ എന്നൈ നോക്കി പായും തോട്ടയും ഏറെക്കാലമായി ഉടന്‍ പുറത്തുവരും എന്ന് പറഞ്ഞുപോന്നിരുന്ന ചിത്രങ്ങളാണ്. കാര്‍ത്തിക് നരേനനുമായുള്ള വിമര്‍ശനങ്ങളുടെ ഭാഗമായാണ് ഈ ചിത്രങ്ങള്‍ പാതിവഴിയില്‍ നില്‍ക്കുന്നതിനെക്കുറിച്ചു ഗൗതം മേനോന് പറയുന്നത്. “ധ്രുവനച്ചത്തിരവും എന്നെനോക്കി പായും തോട്ടയും ഒരു യാത്രയിലാണുള്ളത്. അത് തുടരണമെങ്കില്‍ ആദ്യം വേണ്ടത് നടന്മാരുടെ ഡേറ്റാണ്. ധ്രുവനച്ചത്തിരം 70 ദിവസം ഷൂട്ട് ചെയ്തുകഴിഞ്ഞു. എന്നെ നോക്കി പായും തോട്ട 45 ദിവസവും. രണ്ടും വലിയ താരങ്ങളുടെ സിനിമയാണ്. രണ്ടിന്റേയും റിലീസ് ഉടനെയുണ്ടാവുകതന്നെ ചെയ്യും”, ഗൗതം പറഞ്ഞു. “നെഞ്ചം മറപ്പതല്ലൈ എന്ന സിനിമ താനുമായി ഒരു ബന്ധവുമുള്ള ഒന്നല്ല. അതിന്റെ തിരക്കഥ എനിക്കിഷ്ടമായി. നിര്‍മാതാവ് എസ്കേപ്പ് ആര്‍ട്ടിസ്റ്റ് മദന്‍ അത് ഞാന്‍ നല്കി. അവരാണ് നെഞ്ചം മറപ്പതല്ലൈ നിര്‍മിക്കുന്നത്. ഞാന്‍ നിര്‍മാണ പങ്കാളിപോലുമല്ല. അതിന്റെ പോസ്റ്ററില്‍ എന്റെ പേരും ഉള്‍പ്പെടുത്തണമെന്ന് മദന്‍ ആവശ്യപ്പെട്ടു, അത്രേയുള്ളൂ. ഈ ചിത്രത്തിന്റെ റിലീസും ഉടനെയുണ്ടാകും”, ഗൗതം മേനോന് കൂട്ടിച്ചേര്‍ത്തു.
Post Your Comments