GeneralNEWSTollywood

ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കണമെന്ന സംവിധായകന്‍റെ നിലപാടിനോട് സായ് പല്ലവി

‘പ്രേമം’ എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി എന്ന മലര്‍ മിസ്‌ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയത്. പക്വതയുള്ള ആദ്യ കഥാപാത്രത്തിന് ശേഷം എല്ലാവരും ഗ്ലാമര്‍ ലോകത്തേക്ക് കടക്കുന്നത് നായികമാര്‍ക്കിടയില്‍ പതിവ് കാഴ്ചയാണ്.

തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയ സാന്നിധ്യമായിക്കൊണ്ടിരിക്കുന്ന സായ് പല്ലവിയോടു ഗ്ലാമര്‍ വേഷം അണിയാന്‍ പറഞ്ഞാല്‍ താരത്തിന്‍റെ മറുപടി നോ എന്നായിരിക്കും. ‘ഫിദ’ എന്ന തെലുങ്ക്‌ ചിത്രത്തിനിടെ സംവിധായകന്‍ ഇറക്കം കുറഞ്ഞ ഗൌണ്‍ ധരിക്കണമെന്നു ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് കംഫര്‍ട്ട് അല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കില്ലെന്നായിരുന്നു നടിയുടെ മറുപടി. കഥാപാത്രം അങ്ങനെ ചെയ്തെ മതിയാവുള്ളൂ എന്നതിനാല്‍ പിന്നീടു സംവിധായകന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സായി ആ വസ്ത്രം അണിഞ്ഞത്. തന്നോട് ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടരുതെന്നും, തനിക്ക് കംഫര്‍ട്ട് ആയി തോന്നുന്നതേ ധരിക്കുള്ളൂവെന്നും സായി സംവിധായകനോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button