BollywoodCinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

ശ്രീദേവിയ്ക്ക് സംസ്ഥാന ബഹുമതികളോടെ യാത്രയയപ്പ്; പ്രോട്ടോക്കോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ മറുപടിയിങ്ങനെ

ബോളിവുഡ് നടി ശ്രീദേവിയ്ക്ക് സംസ്ഥാന ബഹുമതികളോടെ യാത്രയയപ്പ് നല്‍കിയത് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ശ്രീദേവിയുടെ മൃതശരീരം ത്രിവര്‍ണ പതാകയില്‍ പൊതിയാന്‍ മാത്രം എന്തു സേവനമാണ് അവര്‍ രാജ്യത്തിനു നല്‍കിയിട്ടുള്ളതെന്നു മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെ ചോദിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ബഹുമതികളോടെ ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന് പ്രോട്ടോകോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്. സാമൂഹ്യ പ്രവര്‍ത്തകന്‍ അനില്‍ ഗള്‍ഗാലി വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച സംശയത്തിന് (ആര്‍.ടി.എ) മറുപടിയായാണ് ഇങ്ങനെ പറഞ്ഞത്. ആര്‍ക്കാണ് ഒരു സ്റ്റേറ്റ് ഫ്യൂണറല്‍ നല്‍കാന്‍ ഉത്തരവിടാനുള്ള അധികാരമുള്ളതെന്ന് അനില്‍ ചോദിച്ചു. ശ്രീദേവിയുടേയും അവര്‍ക്ക് മുന്‍പ് ബഹുമതി ലഭിച്ചവരുടെയും പട്ടിക അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം.

സ്റ്റേറ്റ് ഫ്യൂണറല്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍പെട്ട തീരുമാനമാണ്. മരിച്ചവര്‍ക്ക് പദ്മ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയല്ല തീരുമാനം എടുക്കുന്നതെന്നും പ്രോട്ടോക്കോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ മറുപടിയില്‍ പറയുന്നു. കൂടാതെ ശ്രീദേവിയുടെ സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാവണം എന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും 2018 ഫെബ്രുവരി 25-ആം തിയതി വാക്കാല്‍ ലഭിച്ച നിര്‍ദ്ദേശമാണ് നടപ്പാക്കിയത്. മുംബൈ സബര്‍ബന്‍ ജില്ലാ കളക്ടര്‍ മുംബൈ പോലീസ് കമ്മീഷണര്‍ എന്നിവരെയാണ് അതിനായി ചുമതലപ്പെടുത്തിയിരുന്നത്.

ഫെബ്രുവരി 24 ന് ദുബായിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീദേവി ഹൃദയാഘാതത്തില്‍ ബോധരഹിതയായി ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയതാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് ബോണി കപൂര്‍, ഇളയ മകള്‍ ഖുശി കപൂര്‍ എന്നിവര്‍ക്കൊപ്പം പോയതായിരുന്നു ശ്രീദേവി.

ബോണി മരണശേഷമാണ് ശ്രീദേവിയുടെ ആ ആഗ്രഹം ബോണിക്ക് സഫലമാക്കാൻ കഴിഞ്ഞത്

shortlink

Related Articles

Post Your Comments


Back to top button