GeneralNEWS

ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു; ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുന്നു

മുഖ്യധാര മലയാള സിനിമയിലെ അറിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ഉണ്ണിമുകുന്ദന്‍. മല്ലൂ സിംഗ് ശ്രദ്ധിക്കപ്പെട്ടതോടെ ഉണ്ണി മുകുന്ദന്‍ യുവ പ്രേക്ഷകരുടെ ഹീറോയായി മാറുകയായിരുന്നു. മല്ലൂ സിംഗിന് ശേഷം നീണ്ട ഇടവേളയെടുത്ത ഉണ്ണി മുകുന്ദന്‍ സിനിമകളില്‍ നിന്നു മാറി നിന്നതിന്റെ കാരണം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുകയാണ്.

“മല്ലൂ സിംഗ് വലിയൊരു ബ്രേക്ക് തന്നെയായിരുന്നു, പിന്നീടു അഹമ്മദാബാദിലേക്ക് പോയ ഞാൻ പിന്നെ ഒൻപതു മാസം കഴിഞ്ഞാണ് തിരിച്ചു വന്നത്. ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു, കല്യാണം കഴിക്കാന്‍ ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ അത് നടക്കാതെപോയി. അതും എന്റെ തിരിച്ചു പോക്കിന് കാരണമായിരുന്നു. പുകവലിയും മദ്യപാനവും തുടങ്ങി. സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്തയുണ്ടായി. അങ്ങനെ മനസ്സ് വല്ലാതെ ഇരുന്നപ്പോള്‍ വൃതമെടുത്ത് ശബരിമലയ്ക്ക് പോയി. തിരിച്ചു വന്നപ്പോൾ ലാൽ ജോസ് ചേട്ടന്റെ ഫോൺ, വിക്രമാദിത്യനിലെ റോളിന്റെ കാര്യവും പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങാൻ എട്ടു മാസം ഉണ്ടായിരുന്നു അങ്ങനെ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തി” – ഉണ്ണി മുകുന്ദന്‍

shortlink

Related Articles

Post Your Comments


Back to top button