CinemaGeneralMollywoodNEWS

അടൂര്‍ ഗോപാല കൃഷ്ണന്‍ രോഹിണിയ്ക്ക് അവസരം നല്‍കിയില്ല; കാരണം ഇതാണ്!

എണ്‍പതുകളില്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നടി രോഹിണി. വിവാഹശേഷം അഭിനയത്തോട് വിട പറഞ്ഞ രോഹിണി വീണ്ടും നല്ല വേഷങ്ങളുമായി സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സിനിമയിലെ തന്‍റെ ഏറ്റവും വലിയ ഒരു ആഗ്രഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രോഹിണി.

അടൂര്‍ സാറിന്റെ സിനിമകളില്‍ അഭിനയിക്കുന്നത് തന്റെ വലിയ സ്വപ്നമാണെന്ന് രോഹിണി പറയുന്നു.

“ഇതിനായി പലതവണ അടൂര്‍ സാറിനെ സമീപിച്ചിട്ടുണ്ട്. പക്ഷെ പറ്റിയ റോള്‍ വേണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ‘നാലു പെണ്ണുങ്ങള്‍’ എന്ന ചിത്രത്തില്‍ ഒരു വേഷം തരാമോ? എന്നും ചോദിച്ചിരുന്നു. എന്നാല്‍ ചെറിയമുടിക്കാരി പെണ്ണുങ്ങളെ അഭിനയിപ്പിക്കാറില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതോടെ ആ പ്രതീക്ഷയും പോയി. അതിന് ശേഷം ഞാന്‍ മുടി മുറിച്ചിട്ടില്ല.അടൂര്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാനായി മുടി നീട്ടി തന്നെ വളര്‍ത്തുകയാണ്.” രോഹിണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button