കമല്‍ഹാസന്റെ ജനപ്രീതി പിടിച്ചു പറ്റിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘അവ്വൈ ഷണ്മുഖി’. ചിത്രത്തില്‍ കമല്‍ഹാസന്റെ നായികയായി അഭിനയിച്ചത് മീനയായിരുന്നു. ഈ ചിത്രവുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു ഓര്‍മ്മ പങ്കിടുകയാണ് നടി മീന.
‘അവ്വൈ ഷണ്മുഖി’യില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് എന്നെ ഞെട്ടിച്ച അനുഭവമുണ്ടായത്.ഷൂട്ടിംഗ് തുടങ്ങി രണ്ടാം ദിവസം അസിസ്റ്റന്റ്റ് ഡയറക്ടര്‍ വന്നു പറഞ്ഞു .അമ്മ ഷോട്ട് റെഡി അടുത്തത് ലിപ് ലോക്ക് സീനാണ്. എനിക്ക് മനസിലായില്ലെന്ന് കരുതി അയാള്‍ വിശദീകരിച്ചു. അമ്മ ലിപ് ടു ലിപ് കിസ് കൊടുക്കുന്ന സീന്‍. ഞാന്‍ ഞെട്ടി പോയി അങ്ങനെയൊരു സീനിനെക്കുറിച്ച് ആരും എന്നോട് പറഞ്ഞിലല്ലോ. എനിക്കിപ്പോള്‍ തിരിച്ചു വീട്ടില്‍ പോകണം എന്ന് പറഞ്ഞു ഞാന്‍ കരച്ചിലായി. ആ സീനില്‍ അഭിനയിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു സംവിധായകന്റെ മുന്നിലേക്ക് ചെന്നപ്പോള്‍ ലൈറ്റ് പോകുന്നു വേഗം നില്ക്കാന് എന്ന് പറഞ്ഞു അദ്ദേഹം ധൃതി കൂട്ടി. അപ്പോഴേക്കും കമല്‍ സാര്‍ വന്നു. ബോധംകെട്ടു വീഴുമെന്ന അവസ്ഥയില്‍ ഞാന്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം സ്ക്രിപ്റ്റ് വായിക്കുന്നത്. മുഖങ്ങള്‍ തമ്മില്‍ അടുത്തു വരുന്നന്നേയുള്ളൂ. സ്ക്രിപ്റ്റില്‍ ബാക്കി അസിസ്റ്റന്റ്റ് ഡയറക്ടര്‍ ഊഹിച്ചതാണ്. അപ്പോഴാണ് എനിക്ക് സമാധാനമായത്. ആ സിനിമ ഇപ്പോള്‍ കാണുമ്പോള്‍ എനിക്ക് ചിരി വരും വിളറി നില്ക്കുന്ന എന്റെ മുഖം കണ്ട്. മീന പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവ്വൈ ഷണ്മുഖിയിലെ രസകരമായ ലിപ് ലോക്ക് സീനിനെക്കുറിച്ച് മീന മനസ്സ് തുറന്നത്.
Post Your Comments