CinemaLatest NewsMollywoodWOODs

താരസംഘടനയായ ‘അമ്മയിൽ അപ്രതീക്ഷിത മാറ്റങ്ങൾ

താരസംഘടനയായ അമ്മ പിളര്പ്പിലേയ്ക്ക് എന്ന് സൂചന. പ്രസിഡന്റ് പദവി തുടരാന്‍ താത്പര്യമില്ലെന്ന് കാട്ടി നടന്‍ ഇന്നസെന്റ്‌ രംഗത്തെത്തി. താരസംഘടനയുടെ ജനറല്‍ ബോഡിയോഗം വരുന്ന ജൂലൈയില്‍ ചേരാന്‍ പോവുകയാണ്. അതിനു മുന്പായാണ് തീരുമാനം ഇന്നസെന്റ് വ്യക്തമാക്കിയത്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ സംഘടനയില്‍ ചേരിതിരിവ്‌ നടക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതും സംഘടനാപരമായി ‘അമ്മ’ ട്രഷററായ താരത്തെ പുറത്താക്കിയതും വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. ആപത്ത് കാലത്ത് നിഷ്പക്ഷമായ നിലപാട് സ്വീകരിക്കാതെ ഏകപക്ഷീയമായി ദിലിപിനെ കുറ്റക്കാരനായി പ്രതികരിച്ചതില്‍ ദിലീപ് അനുഭാവികള്‍ എതിര്‍പ്പിലാണ്‌. അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയാവട്ടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും മത്സരിച്ച്‌ പദവിയിലിരിക്കാന്‍ താല്‍പ്പര്യമില്ലന്ന നിലപാടിലാണ് താരം. ജൂലൈയില്‍ പുതിയ യോഗം നടക്കുമ്പോള്‍ ദിലീപ് പക്ഷം ഭരണം പിടിക്കുംമെന്ന ആശങ്കയിലാണ് ചിലര്‍. എന്നാല്‍ യുവതാരങ്ങളും മത്സരരംഗത്ത് ഉണ്ടാകുമെന്ന് സൂചനകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button