സിനിമ താരങ്ങളുടെയും കുടുംബങ്ങളുടെയും പിന്നാലെ മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ എപ്പോഴുമുണ്ടാകും. സെയ്ഫ് അലി ഖാന്റെയും കരീനയുടെയും മകന് തൈമൂറിന്റെ ചിത്രങ്ങള്‍ അടുത്തിടെ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചിരുന്നു. തൈമൂറിന്റെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് കരീന കപൂര്‍ നടത്തിയ അഭിപ്രായ പ്രകടനവും ഇതിനിടയില്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി.
കഴിഞ്ഞ ദിവസം അമ്മ കരീനയോടൊപ്പം മുംബെയിലെ ഫിലിം സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് തൈമൂര്‍ പപ്പരാസികളുടെ കണ്ണില്‍ പെട്ടത്. സ്റ്റുഡിയോയില്‍ വച്ച് കരീന സംവിധായകന് പുനിത് മല്‍ഹോത്രയെ കണ്ടിരുന്നു. ടൈഗര്‍ ഷറോഫ് നായകനാകുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 ആണ് പുനിതിന്റെ അടുത്ത ചിത്രം.
സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 5ലൂടെ തൈമൂര്‍ സിനിമയില്‍ എത്തുമെന്നാണ് കരീന പറഞ്ഞത്. തന്റെ ബോളിവുഡ് അരങ്ങേറ്റം നീണ്ടു പോകുന്നതില്‍ തൈമൂറിന് അതിയായ നിരാശയുണ്ടെന്നാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ പറയുന്നത്. അമ്മയുടെ വാക്കുകളോട് പൊട്ടിക്കരച്ചിലോടെയാണ് കുട്ടിത്താരം പ്രതികരിച്ചതത്രേ.
Post Your Comments