
ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോൺ നായികയിൽ നിന്ന് ബോളിവുഡിലെ മികച്ച നായികമാരിൽ ഒരാളായുള്ള സണ്ണിയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. സണ്ണിയും ഭര്‍ത്താവ് ഡാനിയലും ചേർന്ന് ഒരു അനാഥ കുട്ടിയെ ദത്തെടുത്തതും വാടക ഗർഭത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ സ്വന്തമാക്കിയതും വലിയ വാർത്തയായിരുന്നു.
രണ്ടര വയസുള്ള നിഷയും ഏതാനു മാസം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളായ അഷറും നോവയും വന്നതോടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നെന്ന് താരം പറയുന്നു.ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ വേണമെന്നുളള ചിന്ത തുടങ്ങിയിട്ടു കുറച്ചു നാളുകളായിരുന്നു. കുഞ്ഞുങ്ങളുടെ ബഹളവും കളിയും ചിരിയുമുള്ള ഒരു വലിയ വീടായിരുന്നു തങ്ങളുടെ സ്വപ്നം. അതാണിപ്പോള്‍ സാധ്യമായിരിക്കുന്നത്. ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്ന് വിശ്വസിക്കുന്നതെന്നും താരം പറഞ്ഞു.
കുടുംബത്തില്‍ രണ്ടു പേരും കൂടി വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ മാറ്റം മകള്‍ നിഷയ്ക്കായിരുന്നു. അവള് ചെറുതാണെങ്കിലും അഷറും നോവയും സഹോദരങ്ങളാണെന്നു നിഷയ്ക്ക് അറിയാം. അവളുടെ ചേച്ചി ചമയലാണ് ഏറെ രസകരമെന്നും താരം പറഞ്ഞു. ചേച്ചിയുടെ സ്ഥാനത്ത് നിന്ന് സഹേദരങ്ങളുടെ കാര്യങ്ങള്‍ നിഷ ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും താരം പറഞ്ഞു.
ഏതൊരു ജോലിയായലും അത് ആസ്വദിച്ച് ചെയ്താല്‍ നമുക്ക് അതിനോട് മടുപ്പ് തോന്നുകയില്ല. മാതൃത്വം ഒരു ജോലിയല്ല. അത് ജീവിതത്തിലെ മനോഹരമായ ഒരു അവസഥയാണ്. കുട്ടികളുടെ കാര്യത്തിലും തനിക്കും ഭര്‍ത്താവിനു നല്ല ഉത്തരവാദിത്തമുണ്ട്. അദ്ദേഹം സ്വന്തം കടമകള്‍ നന്നായി നിറവേറ്റുന്നുമുണ്ട്. അതിനാല്‍ തന്നെ തന്റെ ജോലി സംബന്ധമായ തിരക്ക് കുടുംബത്തിന്റെ കാര്യത്തില്‍ അനുഭവപ്പെടാറില്ലെന്നും സണ്ണി പറഞ്ഞു
Post Your Comments