കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ തനിക്ക് സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ് മലയാള സിനിമയില്‍ നിന്നും ലഭിച്ചതെന്നു സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ നായകന്‍ സാമുവല്‍ പറയുന്നു. നടന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തി. വംശീയ വിവേചനമെന്ന ആരോപണം വേദനാജനകമാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പ്രതികരിച്ചു. കരാര്‍ പ്രകാരമുളള പ്രതിഫലം സാമുവലിന് നല്‍കിയിട്ടുണ്ട്. തെറ്റിദ്ധാരണ തിരുത്തി സൗഹൃദം പുന:സ്ഥാപിക്കാമെന്ന് പ്രതിക്ഷിക്കുന്നു എന്നും നിര്‍മ്മാതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
“മലയാള പുതുമുഖങ്ങള്‍ക്ക് 10 മുതല്‍ 20 ലക്ഷം വരെ പ്രതിഫലം ലഭിക്കുമ്പോള്‍ തനിക്ക് കിട്ടിയത് അഞ്ച് ലക്ഷത്തിന് താഴെ മാത്രം” എന്ന് സാമുവല്‍. തന്‍റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയയിലൂടെയാണ് സാമുവല്‍ ഇക്കാര്യം പറഞ്ഞത്. ”ചിത്രം ഹിറ്റായാല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാമെന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ എനിക്ക് നല്‍കിയ വാഗ്ദാനം. പക്ഷേ ഒന്നും പാലിക്കപ്പെട്ടില്ല. ഇത് വംശീയമായ വിവേചനം തന്നെ”- സാമുവല്‍ പറയുന്നു.
Post Your Comments