Latest NewsMollywood

ഞാൻ ഭക്ഷണപ്രിയയാണ് അതുകൊണ്ടുതന്നെ സൈസ് സീറോ ആകാൻ ഒരുക്കമല്ല ; വിമർശകർക്ക് മറുപടിയുമായി നിത്യാ മേനോൻ

തെന്നിന്ത്യയിൽ തിരക്കുള്ള നായികമാരിൽ ഒരാളാണ് മലയാളിയായ നിത്യാമേനോൻ.  മലയാള ചിത്രങ്ങളേക്കാൾ തെലുങ്ക് തമിഴ് ചിത്രങ്ങളിലൂടെയാണ് നിത്യ പ്രശസ്തി നേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ താരം തടിവെച്ചെന്ന് പറഞ്ഞുകൊണ്ട് ചില ആരാധകർ വിമർശിക്കുകയുണ്ടായി. ആ വിമർശനങ്ങൾക്കുള്ള മറുപടിയും താരം നല്‍കി.

വിജയ് നായകനായ മേഴ്‍സലിലാണ് നിത്യ മേനോൻ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. തടി കൂടിയ നിത്യ മേനോന്റെ ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. നിത്യ മേനോന്റെ തടിയെ പരിഹസിച്ച് ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്‍തു.

എന്നാല്‍ അതൊന്നും തനിക്ക് പ്രശ്‍നമല്ലെന്നാണ് നിത്യ മേനോൻ പറഞ്ഞത്. കഴിഞ്ഞ കുറച്ചു മാസം ഷൂട്ട് ഇല്ലാതിരുന്നതിനാല്‍ ഭക്ഷണം കഴിക്കുന്നത് കുറച്ച് അധികമായിരുന്നുവെന്ന് നിത്യ മേനോൻ പറയുന്നു. അപൂര്‍വമായിട്ടാണ് ഇങ്ങനെ ഒഴിവ് ദിവസങ്ങള്‍ കിട്ടുന്നത്. ഞാൻ ഭക്ഷണപ്രിയ ആണ്. അതുകൊണ്ടുതന്നെ ഭക്ഷണം നിയന്ത്രിച്ച് ശരീരസൌന്ദര്യം നിലനിര്‍ത്താനാകില്ല- നിത്യ മേനോൻ പറയുന്നു.

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയാണ് നിത്യ മേനോന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്ന, അസഹിഷ്‍ണുതയ്‍ക്കെതിരെ പോരാടുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരിയായാണ് നിത്യ മേനോന്‍ അഭിനയിക്കുന്നത്. ചിത്രം മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും കന്നഡയിലുമായിട്ടാണ് ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button