Latest NewsMollywood

വിവാഹിതരായ നായികമാർക്ക് അവസരം കുറയുന്നതിന്റെ കാരണം വ്യക്തമാക്കി റാണി മുഖർജി

വിവാഹതിരായ നടിമാർക്ക് സിനിമയിൽ അവസരങ്ങൾ മനപ്പൂർവ്വം കുറയ്ക്കുകയാണെന്ന് ബോളിവുഡ് സുന്ദരി റാണി മുഖർജി. അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു റാണി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. എനിക്ക് 40 വയസായി ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ് ഞാൻ.എന്നാൽ എന്നിലെ അഭിനയത്രിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

“ഒരു നടി, വിവാഹം കഴിഞ്ഞ് കുട്ടികൾ ജനിച്ചതിന് ശേഷം സിനിമാ വ്യവസായത്തിന് മരിച്ചുപോവുകയാണ്. വിവാഹിതരായ നടിമാരെക്കുറിച്ച് സിനിമാ പ്രവർത്തകർക്ക് ചില മുൻവിധികൾ ഉണ്ട്. ഇങ്ങനെയുളള നടിമാരെ ആരും കാണാൻ ആഗ്രഹിക്കുന്നില്ല ,ഇവർക്ക് റേറ്റിംഗ് കിട്ടില്ല എന്നൊക്കെയാണ് പലരുടെയും ചിന്ത. എന്നാൽ നായകന്മാർക്ക് വിവാഹവും കുടുംബവും ബാധ്യതയാകാറില്ല .അവർ സിനിമയോടൊപ്പം സമാന്തരമായി ജീവിതവും കൊണ്ടുപോകുന്നു.”

അടുത്തിടെ പുറത്തിറങ്ങിയ റാണി മുഖർജിയുടെ ചിത്രമായിരുന്നു ഹിച്ച്കി. ഈ സിനിമയുടെ വിജയത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ, മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് റാണിയുടെ മടങ്ങിവരവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button