നിലമ്പൂരില്‍ നിന്നുള്ള ഒരു കൊച്ചു കലാകാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സിനിമകളിലെയും സീരിയലുകളിലെയും റിയാലിറ്റി ഷോകളിലെയും സംഭാഷണങ്ങള്‍ ഒറിജിനലിനെ വെല്ലുന്ന മികവോടെ അവതരിപ്പിക്കുന്ന ശിഖ എന്ന ഒമ്പത് വയസുകാരിക്ക് ആരാധകരും ഏറെയാണ്.
നിലമ്പൂരിലെ ബിസിനസുകാരനായ സുരേഷ് കുമാറിന്റെയും നടുവത്ത് സൈനിക സ്കൂളിലെ അധ്യാപികയായ സവിതയുടെയും ഇളയ മകളാണ് ശിഖ. കഥാപാത്രങ്ങളുടെ സംഭാഷണം പറയുക മാത്രമല്ല, ഓരോ രംഗവും തന്റെതായ ശൈലിയില്‍ അഭിനയിച്ചു കാണിക്കുകയും ചെയ്യുന്നുണ്ട് ഈ കൊച്ചു മിടുക്കി.
നടുവത്ത് സൈനിക സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശിഖ. ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ശിഖയുടെ ഓരോ വീഡിയോക്കും ലഭിക്കുന്നത്.
Post Your Comments